‘പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിൽ ഇന്ത്യക്കൊപ്പം ചേരാൻ സമരം ഉയർന്നേനെ’: ഒമർ അബ്ദുള്ള | Omar Abdullah Independence Day Speech

‘പ്രത്യേക പദവി റദ്ദാക്കിയില്ലായിരുന്നെങ്കിൽ പാക് അധീന കശ്മീരിൽ ഇന്ത്യക്കൊപ്പം ചേരാൻ സമരം ഉയർന്നേനെ’: ഒമർ അബ്ദുള്ള | Omar Abdullah Independence Day Speech

Omar Abdullah

ശ്രീനഗർ: ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി 2019ൽ റദ്ദാക്കിയിരുന്നില്ലെങ്കിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ ഇന്ത്യക്കൊപ്പം ചേരുന്നതിനായി സമരം ചെയ്യുമായിരുന്നുവെന്ന് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള (Omar Abdullah Independence Day Speech). ശ്രീനഗറിലെ ബക്ഷി സ്റ്റേഡിയത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക് അധീന കശ്മീരിലെ ജനങ്ങളെ സ്വന്തം ജനങ്ങളായാണ് കാണുന്നതെന്ന് ഒമർ അബ്ദുള്ള പറഞ്ഞു. ജമ്മു കശ്മീർ നിയമസഭയിൽ അവർക്കായി സീറ്റുകൾ ഇപ്പോഴും ഒഴിച്ചിട്ടിട്ടുണ്ടെന്നും ഒരുനാൾ അവർ ആ സീറ്റുകളിൽ എത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 1947ൽ പാകിസ്ഥാൻ പിന്തുണച്ച ആക്രമണകാരികൾക്കെതിരെ പോരാടാനും ഇന്ത്യക്കൊപ്പം ചേരാനുമുള്ള നാഷണൽ കോൺഫറൻസ് സ്ഥാപകൻ ശൈഖ് അബ്ദുള്ളയുടെയും സംഘത്തിന്റെയും തീരുമാനം ശരിയായിരുന്നുവെന്നും ഒമർ അബ്ദുള്ള പറഞ്ഞു. അതിർത്തിക്കപ്പുറത്തെ നിലവിലെ സാഹചര്യങ്ങൾ ഈ തീരുമാനത്തിന്റെ ശരിതെളിയിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണങ്ങളും പുനഃസ്ഥാപിക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെഡറലിസം സംരക്ഷിക്കണമെങ്കിൽ ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശങ്ങൾ തിരിച്ചുനൽകേണ്ടതുണ്ടെന്നും ഒമർ അബ്ദുള്ള കൂട്ടിച്ചേർത്തു.
അതേസമയം, നീറ്റ്, ജെഇഇ പോലുള്ള കേന്ദ്രീകൃത പരീക്ഷകൾ സംസ്ഥാനങ്ങളുടെ അധികാരപരിധിയെ ബാധിക്കുന്നുവെന്നും കേന്ദ്ര ഏജൻസികൾ സംസ്ഥാനങ്ങളുടെ അധികാരങ്ങളിൽ ഇടപെടുമ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ തെരുവുകളിൽ പ്രകടമാകുമെന്നും അദ്ദേഹം വിമർശിച്ചു.

Summary: Jammu and Kashmir Chief Minister Omar Abdullah said that people in Pakistan-occupied Kashmir could have demanded integration with India if Jammu and Kashmir’s special constitutional status had not been revoked in 2019. He also reiterated his government’s demand for restoration of statehood and constitutional safeguards.

See also  ‘എനിക്ക് വാടക അടയ്ക്കണം, സാമ്പത്തിക പ്രതിസന്ധി’: BJPയിൽ നിന്ന് രാജിവച്ചതിനുള്ള കാരണം വെളിപ്പെടുത്തി ഷെഹ്സാദ് പൂനവാല | Shehzad Poonawalla
Spread the love
Scroll to Top