തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലോക്ഭവൻ സംഘടിപ്പിച്ച ‘അറ്റ് ഹോം’ ചായസൽക്കാരത്തിൽ പിഎസ്‍സി ചെയർമാൻ എം.ആർ. ബൈജുവിനെ ക്ഷണിച്ചില്ല. പിഎസ്‍സി ചെയർമാനെ ഒഴിവാക്കുന്നത് ഇതാദ്യമാണെന്നാണ് റിപ്പോർട്ട്. ചെയർമാനെ കൂടാതെ പിഎസ്‍സിയിലെ 15 അംഗങ്ങളെയും ചടങ്ങിലേക്ക് ക്ഷണിച്ചില്ല ( Lok Bhavan at Home PSC Chairman removal). പിഎസ്‍സി ചെയർമാനെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്. പിഎസ്‍സിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഗവർണർക്ക് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ പരാതികളുടെ പശ്ചാത്തലത്തിലാണ് ചെയർമാനെ ഔദ്യോഗിക ചടങ്ങിൽ നിന്ന് ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ.
ചെയർമാനെ ‘അറ്റ് ഹോം’ ചടങ്ങിൽ നിന്ന് ഒഴിവാക്കിയത് ലോക്ഭവന്റെ ഭാഗത്തുനിന്നുള്ള തുടർ നടപടികളുടെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാൽ ക്ഷണം നൽകാതിരുന്നതിന്റെ ഔദ്യോഗിക കാരണം ലോക്ഭവൻ വ്യക്തമാക്കിയിട്ടില്ല.
നിയമനങ്ങളുമായി ബന്ധപ്പെട്ട പരാതികളിൽ ഗവർണറുടെ ഓഫീസ് സ്വീകരിക്കുന്ന തുടർനടപടികളിലേക്കാണ് ഇപ്പോൾ ശ്രദ്ധ. വിഷയത്തിൽ ലോക്ഭവന്റെയോ പിഎസ്‍സിയുടെയോ ഔദ്യോഗിക പ്രതികരണം ലഭ്യമായിട്ടില്ല.
Summary: Kerala Raj Bhavan reportedly did not invite PSC Chairman M.R. Baiju or the 15 PSC members to its Independence Day ‘At Home’ reception. The decision is being linked to complaints reportedly received by the Governor regarding appointments, though Raj Bhavan has not officially stated the reason.



