ഒറ്റയടിക്ക് കൂടിയത് 400 രൂപ!: സംസ്ഥാനത്തെ സ്വർണവില 1,14,000 കടന്നു | Gold price

ഒറ്റയടിക്ക് കൂടിയത് 400 രൂപ!: സംസ്ഥാനത്തെ സ്വർണവില 1,14,000 കടന്നു | Gold price

Gold price

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഒറ്റയടിക്ക് 400 രൂപ വർധിച്ചതോടെ സ്വർണവില വീണ്ടും 1,14,000 രൂപയ്ക്ക് മുകളിലെത്തി. നിലവിൽ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 1,14,160 രൂപയാണ്. പവന് ആനുപാതികമായി ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,270 രൂപയായി ഉയർന്നു.(Gold price increases in Kerala sovereign crosses 114000 rupees)

ആഗോള സമ്പദ്‌വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളാണ് സ്വർണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി സ്വർണവിലയിൽ വലിയ ഏറ്റക്കുറച്ചിലുകളാണ് പ്രകടമാകുന്നത്. ഒപ്പം അമേരിക്ക-ഇറാൻ സംഘർഷം തുടരുന്നത് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് ആളുകളെ ആകർഷിക്കുന്നതും വിലവർധനവിന് കാരണമാകുന്നുണ്ട്.

രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

Story Summary

Gold prices in Kerala witnessed a fresh hike, jumping by ₹400 per sovereign to cross the ₹1,14,000 mark. The current rate stands at ₹1,14,160 per sovereign and ₹14,270 per gram, primarily driven by global economic uncertainties and ongoing US-Iran geopolitical tensions.

Spread the love
See also  പാലിൽ കാസ്റ്റിക് സോഡയും ഷാംപൂവും! മഹാരാഷ്ട്രയിലെ ഞെട്ടിക്കുന്ന കൃത്രിമ പാൽ റാക്കറ്റ് പുറത്ത്
Scroll to Top