വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ പണമില്ലാതിരുന്ന സ്വകാര്യ കമ്പനിക്ക് TMC ഫണ്ടിൽ നിന്ന് 160 കോടി രൂപ നൽകി: സുപ്രധാന കണ്ടെത്തലുമായി ED | ED Probes TMC

വിമാനങ്ങളും ഹെലികോപ്റ്ററുകളും വാങ്ങാൻ പണമില്ലാതിരുന്ന സ്വകാര്യ കമ്പനിക്ക് TMC ഫണ്ടിൽ നിന്ന് 160 കോടി രൂപ നൽകി: സുപ്രധാന കണ്ടെത്തലുമായി ED | ED Probes TMC

ED Probes TMC

ന്യൂഡൽഹി: കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഏവിയേഷൻ കമ്പനിയുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസിനെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണവുമായി എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്. തൃണമൂൽ ഫണ്ടിൽ നിന്ന് ‘കെയർവെൽ ഏവിയേഷൻ’ എന്ന കമ്പനിക്ക് 160 കോടി രൂപ നൽകിയതായും, കമ്പനി ഈ തുക ഉപയോഗിച്ച് വാങ്ങിയ വിമാനവും ഹെലികോപ്റ്ററും പാർട്ടിക്ക് തന്നെ വാടകയ്ക്ക് നൽകിയതായും ഇ.ഡി അന്വേഷണത്തിൽ കണ്ടെത്തി.(ED Probes TMC Over 160 Crore Aviation Charter Deal And Money Laundering)

തൃണമൂൽ കോൺഗ്രസ് ഈ കമ്പനിക്ക് 88.5 കോടി രൂപ പലിശരഹിത സെക്യൂരിറ്റി ഡെപ്പോസിറ്റായി നൽകിയ കാര്യത്തിലാണ് ഇ.ഡി പ്രധാനമായും അന്വേഷണം നടത്തുന്നത്. വിമാനവും ഹെലികോപ്റ്ററും വാങ്ങാൻ സ്വന്തമായി തുകയില്ലാതിരുന്ന കമ്പനി, തൃണമൂലിൽ നിന്ന് തുക ലഭിച്ച ഉടൻ തന്നെ ‘കെയർവെൽ ഫ്ലൈജെറ്റ് IFSC’ എന്ന സ്ഥാപനത്തിലേക്ക് തുക മാറ്റുകയായിരുന്നു. വിമാനമിടപാടുമായി ബന്ധപ്പെട്ട് കേമാൻ ഐലൻഡിൽ നിന്ന് 16 കോടിയിലധികം രൂപയുടെ സാമ്പത്തിക ഇടപാട് നടന്നതും ഇ.ഡിയുടെ നിരീക്ഷണത്തിലാണ്.

എംബ്രയർ ജെറ്റ് വിമാനം 72 മാസത്തേക്കും അഗസ്റ്റ വി.ഐ.പി ഹെലികോപ്റ്റർ 56 മാസത്തേക്കും വാടകയ്‌ക്കെടുക്കാൻ ജി.എസ്.ടി ഒഴികെ 186.9 കോടി രൂപയാണ് കരാർ പ്രകാരം പാർട്ടി നൽകേണ്ടിയിരുന്നത്. മറ്റ് ഉപഭോക്താക്കൾക്ക് ഒരു മണിക്കൂർ വിമാനയാത്രയ്ക്ക് 7.6 ലക്ഷം രൂപ ഈടാക്കിയ കമ്പനി, തങ്ങൾക്ക് സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകിയ തൃണമൂൽ കോൺഗ്രസിൽ നിന്ന് മണിക്കൂറിന് 16.5 ലക്ഷം രൂപ നിരക്കിലാണ് വാടക ഈടാക്കിയത്.

കരാർ പ്രകാരമുള്ള മിനിമം പറക്കൽ സമയങ്ങൾ പൂർണ്ണമായി ഉപയോഗിക്കാതിരുന്നിട്ടും, 2021-26 കാലയളവിൽ മറ്റ് കമ്പനികളിൽ നിന്നായി 149 കോടി രൂപയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും തൃണമൂൽ വാടകയ്‌ക്കെടുത്തു. ഫാൽക്കൺ 2000 വിമാനം 11-12 മണിക്കൂർ മാത്രം ഉപയോഗിച്ചതിന് മറ്റൊരു കമ്പനിക്ക് 9.1 കോടി രൂപ നൽകിയതായും കണ്ടെത്തി. കരാർ ഒപ്പിട്ട് മാസങ്ങൾക്ക് ശേഷമാണ് കമ്പനി വിമാനങ്ങളും ഹെലികോപ്റ്ററും വാങ്ങിയത്.

See also  ‘മോദിജി, നിങ്ങളുടെ NTA എന്താണ് ചെയ്തതെന്ന് നോക്കൂ’: UGC നെറ്റ് പരീക്ഷാ റദ്ദാക്കലിൽ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി | Rahul Gandhi

Story Summary

The Enforcement Directorate (ED) has exposed alleged financial irregularities involving the Trinamool Congress (TMC) and Carewell Aviation. The party allegedly funneled Rs 160 crore, including an interest-free deposit of Rs 88.5 crore, to purchase an Embraer jet and an Agusta helicopter via offshore entities, which were then leased back to TMC at inflated rates.

Spread the love
Scroll to Top