
കോട്ടയം: പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബിജെപി നേതാവ് ഷോൺ ജോർജ്. പിണറായി വിജയൻ സംസ്ഥാന വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ ആരംഭിച്ച അഴിമതിയുടെ തുടർച്ചയാണിതെന്നും, ഈ അഴിമതിപ്പണം വെളുപ്പിക്കാനാണ് വീണയുടെ കമ്പനികളെ മറയാക്കിയതെന്നും അദ്ദേഹം ആരോപിച്ചു.(Shone George Alleges Corruption Against Pinarayi Vijayan And Veena Vijayan Demands Resignation)
പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഔദ്യോഗികമായി പത്രക്കുറിപ്പ് ഇറക്കിയിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും വാർത്താ സമ്മേളനത്തിൽ ഷോൺ ജോർജ് പറഞ്ഞു.
പുറത്തുവന്ന പണമിടപാട് രേഖകൾ തന്റേതല്ലെന്ന് പറയാൻ വീണ ഇതുവരെ തയ്യാറായിട്ടില്ലെന്നും കമ്പനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ നിയമനടപടി സ്വീകരിക്കാൻ ഇവർ തയാറായിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇഡിയുമായി താൻ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും വാർത്തകളിലൂടെയാണ് അന്വേഷണ പുരോഗതി അറിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Summary
BJP leader Shone George raised serious allegations against Pinarayi Vijayan and his daughter Veena Vijayan, claiming that money from corruption dating back to Vijayan’s tenure as Power Minister was laundered using Veena’s companies. He demanded Pinarayi Vijayan’s resignation as Leader of the Opposition following the latest ED revelations.




