
കണ്ണൂർ: മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വന്യമൃഗങ്ങളെ പിടിക്കാൻ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള പറമ്പിലാണ് വ്യാഴാഴ്ച പുലർച്ചെയോടെ പുലി കുരുങ്ങിയത്.(Leopard Trapped In Boar Snare At Malur Kannur Tranquilized By Forest Officials)
പ്രദേശവാസികൾ അസാധാരണ ശബ്ദം കേട്ട് നടത്തിയ പരിശോധനയിലാണ് കെണിയിൽ പുലി കുടുങ്ങിയതായി കണ്ടത്. തുടർന്ന് നാട്ടുകാർ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ വിവരമറിയിച്ചു. വനപാലകരും വെറ്ററിനറി സംഘവും സ്ഥലത്തെത്തി നടത്തിയ പരിശ്രമത്തിനൊടുവിൽ പുലിയെ മയക്കുവെടി വെച്ച് വീഴ്ത്തി.
Story Summary
A leopard was trapped in a wild boar snare set up on private agricultural land in Malur, Kannur. Forest officials promptly arrived at the scene and tranquilized the animal, with further decisions regarding its release into the wild to be made after an official health assessment.




