വെള്ളം കുടിക്കാൻ പോയ 22-കാരൻ തിരിച്ചെത്തിയില്ല! വിശ്രമമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

വെള്ളം കുടിക്കാൻ പോയ 22-കാരൻ തിരിച്ചെത്തിയില്ല! വിശ്രമമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ

വയനാട്: കൈനാട്ടിയിൽ നിർമ്മാണ ജോലിക്കെത്തിയ യുവാവിനെ വിശ്രമമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി സ്വദേശിയായ മഹേഷ് (22) ആണ് മരണപ്പെട്ടത്. ജോലിക്കിടെ വെള്ളം കുടിക്കാനായി വിശ്രമമുറിയിലേക്ക് പോയ യുവാവ് മണിക്കൂറുകൾ കഴിഞ്ഞിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് കൂടെയുണ്ടായിരുന്നവർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ചുകിടക്കുന്ന മഹേഷിനെയാണ് ഇവർ കണ്ടത്.

കൈനാട്ടിയിലെ ഒരു വീട്ടിൽ സഹപ്രവർത്തകർക്കൊപ്പം പണിയിലെർപ്പെട്ടിരിക്കെയായിരുന്നു സംഭവം. അതേസമയം, ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ് ഉടനടി സ്ഥലത്തെത്തിയ പോലീസ് പ്രദേശം സീൽ ചെയ്യുകയും ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി വിശദമായ പരിശോധന ആരംഭിക്കുകയും ചെയ്തു. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് ഉറപ്പുവരുത്താൻ ഫോറൻസിക് വിദഗ്ദ്ധരുടെ സഹായത്തോടെ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

The post വെള്ളം കുടിക്കാൻ പോയ 22-കാരൻ തിരിച്ചെത്തിയില്ല! വിശ്രമമുറിയിൽ കഴുത്തറുത്ത് മരിച്ച നിലയിൽ appeared first on Express Kerala.

Spread the love
See also  ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലറിയുടെ പുതിയ ഷോറൂം പാലായിൽ പ്രവർത്തനമാരംഭിച്ചു; ഉദ്ഘാടനം സ്വാസിക നിർവ്വഹിച്ചു | Boby Chemmanur Jewellers Pala inauguration
Scroll to Top