മഹീന്ദ്ര XEV 9S! കൂടുതൽ സൗകര്യങ്ങളോടെ 6 സീറ്റർ പതിപ്പ് വിപണിയിലേക്ക്

മഹീന്ദ്ര XEV 9S! കൂടുതൽ സൗകര്യങ്ങളോടെ 6 സീറ്റർ പതിപ്പ് വിപണിയിലേക്ക്

ലക്ട്രിക് എസ്‌യുവി വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ജനപ്രിയ മോഡലായ എക്സ്ഇവി 9എസ് ഇപ്പോൾ 6 സീറ്റർ കോൺഫിഗറേഷനിലും മഹീന്ദ്ര അവതരിപ്പിച്ചു. നിലവിൽ 7 സീറ്റുകളുള്ള 3-വരി എസ്‌യുവിയായി എത്തിയ ഈ വാഹനത്തിന്റെ രണ്ടാം നിരയിൽ സാധാരണ ബെഞ്ച് സീറ്റുകൾക്ക് പകരം 2 ക്യാപ്റ്റൻ സീറ്റുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പാക്ക് 2 എബോവ്, പാക്ക് 3, പാക്ക് 3 എബോവ് എന്നീ ഉയർന്ന വകഭേദങ്ങളിൽ ലഭ്യമാകുന്ന ഈ പുതിയ 2+2+2 സീറ്റിംഗ് ലേഔട്ട് യാത്രക്കാർക്ക് കൂടുതൽ പ്രീമിയം അനുഭവവും ദീർഘദൂര യാത്രകളിൽ മികച്ച സൗകര്യവും പ്രധാനം ചെയ്യും.

ഡാഷ്‌ബോർഡിലെ മൂന്ന് 12.3 ഇഞ്ച് സ്ക്രീനുകൾ, മുന്നിലും പിന്നിലും വെന്റിലേറ്റഡ് സീറ്റുകൾ, പനോരമിക് സൺറൂഫ്, 16 സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം തുടങ്ങി ആധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് ഈ എസ്‌യുവി. സുരക്ഷയ്ക്കായി ലെവൽ 2 പ്ലസ് എഡിഎഎസ് സംവിധാനവും 6 എയർബാഗുകളും നൽകിയിട്ടുണ്ട്. ഇൻഗ്ലോ ഇലക്ട്രിക് ആർക്കിടെക്ചറിൽ നിർമിച്ച വാഹനത്തിന്റെ ബാറ്ററിയിലോ പവർട്രെയിനിലോ മാറ്റങ്ങളില്ല. 59 kWh, 70 kWh, 79 kWh ബാറ്ററി ഓപ്ഷനുകളിൽ ലഭിക്കുന്ന വാഹനം ഒറ്റ ചാർജിൽ 521 കി.മീ മുതൽ 679 കി.മീ വരെ പരമാവധി റേഞ്ചും നൽകും.

Also Read: പുതിയ രൂപവും ഫ്ലെക്സ് ഫ്യുവൽ എൻജിനും! മാസ്സ് ലുക്കിൽ ഹോണ്ട സിബി 300എഫ് ട്വിസ്റ്റർ അവതരിപ്പിച്ചു

ഉയർന്ന വകഭേദങ്ങളിൽ 282 ബിഎച്ച്പി കരുത്തും 380 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന ഒറ്റ ഇലക്ട്രിക് മോട്ടോറാണ് ഉള്ളത്. വെറും 7 സെക്കൻഡിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുന്ന വാഹനത്തിൽ 180 kW ഡിസി ഫാസ്റ്റ് ചാർജിങ് സൗകര്യവുമുണ്ട്. 19.95 ലക്ഷം രൂപ പ്രാരംഭ വിലയിൽ അവതരിപ്പിച്ച എക്സ്ഇവി 9എസ് നിലവിൽ മഹീന്ദ്രയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് മോഡലാണ്. പുതിയ 6 സീറ്റർ പതിപ്പ് എത്തുന്നതോടെ കൂടുതൽ പ്രീമിയം കുടുംബ ഉപഭോക്താക്കളെ ആകര്‍ഷിക്കാൻ സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

See also  വിജയ്‌യെ രാഷ്ട്രീയമായി നേരിടാൻ വയ്യ, അതുകൊണ്ട് തൃഷയെ ലക്ഷ്യം വെക്കുന്നു; പൊട്ടിത്തെറിച്ച് സഞ്ജന ഗൽറാണി!

The post മഹീന്ദ്ര XEV 9S! കൂടുതൽ സൗകര്യങ്ങളോടെ 6 സീറ്റർ പതിപ്പ് വിപണിയിലേക്ക് appeared first on Express Kerala.

Spread the love
Scroll to Top