ഓപ്പറേഷൻ തൂഫാൻ: മയക്കുമരുന്നടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന അസം സ്വദേശി ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ | Assam Native Arrested

ഓപ്പറേഷൻ തൂഫാൻ: മയക്കുമരുന്നടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്ന അസം സ്വദേശി ശാസ്ത്രീയ അന്വേഷണത്തിലൂടെ പിടിയിൽ | Assam Native Arrested

Assam Native Arrested

കൊച്ചി: ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി പോലീസ് പരിശോധന കടുപ്പിച്ചതോടെ മയക്കുമരുന്ന് അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ ഇതരസംസ്ഥാന തൊഴിലാളിയെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തു. അസം നൗഗാൺ സ്വദേശി സൈദുൽ ഇസ്‌ലാം (26) ആണ് ആലുവ പോലീസിന്റെ പിടിയിലായത്.(Assam Native Arrested In Aluva Heroin Seizure Case Operation Toofan CCTV Investigation)

കഴിഞ്ഞ ഓഗസ്റ്റ് എട്ടിനാണ് സംഭവം. അസമിൽ നിന്ന് വൈകിട്ട് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തിയ ഇയാൾ, റെയിൽവേ സ്റ്റേഷൻ പരിസരത്ത് പോലീസിന്റെ ഊർജ്ജിതമായ പരിശോധന നടക്കുന്നുണ്ടെന്നറിഞ്ഞ് 20 ലക്ഷം രൂപ വിലമതിക്കുന്ന 87 ഗ്രാം ഹെറോയിൻ അടങ്ങിയ ബാഗ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.

അന്നുരാത്രി തന്നെയുള്ള ട്രെയിനിൽ ഇയാൾ അസമിലേക്ക് തിരികെ രക്ഷപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

Story Summary

Under ‘Operation Toofan’, Aluva Police arrested Saidul Islam, an Assam native, who abandoned a bag containing 87 grams of heroin worth ₹20 lakh at the Aluva Railway Station premises and fled to his home state upon noticing a police inspection. He was caught through CCTV tracking when he returned to Karimugal.

Spread the love
See also  യുഎഇയിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക്, മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത!
Scroll to Top