പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: ഒന്നര വയസ്സുകാരൻ അർഷിദിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നെടുമങ്ങാട് പനവൂർ സ്വദേശിയായ കുഞ്ഞിനെ അതിക്രൂരമായി മർദിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് 78 പേജുള്ള കുറ്റപത്രത്തിലെ കണ്ടെത്തൽ. കുഞ്ഞിന്റെ ശരീരത്തിൽ നിരവധി മുറിവുകളും ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലും കണ്ടെത്തിയതായി കുറ്റപത്രത്തിൽ പറയുന്നു.

കൊലപാതകം, തെളിവ് നശിപ്പിക്കൽ, ക്രൂരമർദനം, ജുവനൈൽ ജസ്റ്റിസ് ആക്ട് തുടങ്ങിയ വകുപ്പുകൾ ചുമത്തി അമ്മ അഖിലയ്ക്കും പങ്കാളി എ. അഷ്‌കറിനുമെതിരെ നെടുമങ്ങാട് എസ്‌സി, എസ്ടി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. ഒന്നാം പ്രതിയായ അഷ്‌കറിനെതിരെ എസ്‌സി, എസ്ടി നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. മേയ് 29ന് വൈകിട്ട് അവശനിലയിലായ കുഞ്ഞിനെ ആദ്യം പനവൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എസ്എടി ആശുപത്രിയിലും എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നപ്പോൾ ചുമയും ഛർദിയും ഉണ്ടായെന്നാണ് അഷ്‌കർ ആദ്യം പൊലീസിനോട് പറഞ്ഞത്.

ALSO READ;നീണ്ട 56 വർഷം, ഒടുവിൽ ആ ‘യഹൂദ’ വേദനയ്ക്ക് അന്ത്യം..!

കുഞ്ഞിന്റെ മരണത്തിൽ സംശയം തോന്നിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ക്രൂരതയുടെ വിവരങ്ങൾ പുറത്തുവന്നത്. പോസ്റ്റ്മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ 91 മുറിവുകളും ഏഴ് വാരിയെല്ലുകൾ തകർന്നതും കണ്ടെത്തി. തലയിലേറ്റ ക്ഷതത്തെ തുടർന്നുണ്ടായ നീർക്കെട്ടും ആന്തരിക രക്തസ്രാവവുമാണ് മരണകാരണമെന്നാണ് കണ്ടെത്തൽ. ചോദ്യം ചെയ്യലിൽ കുഞ്ഞിന്റെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും കാലിൽ തീ വച്ച് പൊള്ളിക്കുകയും നെഞ്ചിൽ ചവിട്ടുകയും ചെയ്തതായി അഷ്‌കർ സമ്മതിച്ചതായും കുറ്റപത്രത്തിൽ പറയുന്നു.

കുഞ്ഞ് തനിക്ക് ബാധ്യതയാകുമെന്ന് ഭയന്നാണ് തുടർച്ചയായി മർദിച്ചതെന്നും കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും അഷ്‌കർ മൊഴി നൽകിയതായി പൊലീസ് പറയുന്നു. അമ്മ അഖില നൃത്തപരിപാടിക്കായി തമിഴ്നാട്ടിലായിരുന്ന സമയത്താണ് സംഭവം. അഷ്‌കർ കുഞ്ഞിനെ മർദിച്ചിരുന്നതായി അറിയാമായിരുന്നെന്ന് അഖിലയും ചോദ്യം ചെയ്യലിൽ സമ്മതിച്ചതായാണ് വിവരം. തുടർന്ന് ഇരുവരെയും അറസ്റ്റ് ചെയ്തു. രണ്ട് വർഷം മുൻപ് അഖില മൂന്ന് മാസം ഗർഭിണിയായിരിക്കെ ഭർത്താവ് എസ്. അഖിൽ ജീവനൊടുക്കിയിരുന്നു. അതിനുശേഷം കുഞ്ഞ് ജനിക്കുന്ന സമയത്തും അഖില അമ്മയ്ക്കൊപ്പമായിരുന്നു താമസം. പിന്നീട് ഡ്രൈവറായ അഷ്‌കറിനൊപ്പം വാടകവീട്ടിലേക്ക് മാറുകയായിരുന്നു.

See also  ‘പിണറായി വിജയൻ വൈദ്യുതി മന്ത്രിയായ കാലം മുതലുള്ള അഴിമതി’: മാസപ്പടി കേസിൽ ഗുരുതര ആരോപണവുമായി ഷോൺ ജോർജ് | Shone George

The post പൊറുക്കില്ല..! കുഞ്ഞു ശരീരത്തിൽ ഉണ്ടായിരുന്നത് 96 മുറിവുകൾ, ഏഴ് വാരിയെല്ലുകൾ തകർന്നു; കുറ്റപത്രത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top