മെസി വരുന്നത് മുടക്കാനും മാധ്യമ ലോബി ഇടപെട്ടു; റിപ്പോർട്ടർ ചാനൽ ‘ഗോളടിക്കുമെന്നത് ‘ഭയത്തിന് കാരണം

മെസി വരുന്നത് മുടക്കാനും മാധ്യമ ലോബി ഇടപെട്ടു; റിപ്പോർട്ടർ ചാനൽ ‘ഗോളടിക്കുമെന്നത് ‘ഭയത്തിന് കാരണം

കേരളത്തിലെ ഏറ്റവും വലിയ ഒരു മാധ്യമ സ്ഥാപനത്തെ തകർക്കാൻ ഇവിടുത്തെ മറ്റ് എല്ലാ മാധ്യമങ്ങളും സകല അഭിപ്രായ വ്യത്യാസങ്ങളും മാറ്റി വച്ച് രാപകൽ പണിയെടുക്കുന്ന ഈ കാഴ്ചയുണ്ടല്ലോ അതൊരു വല്ലാത്ത കാഴ്ച തന്നെയാണ്. ഞങ്ങൾ പറഞ്ഞ് വരുന്നത് റിപ്പോർട്ടർ ചാനലിന് എതിരായ സംഘടിത ആക്രമണങ്ങളെ കുറിച്ച് തന്നെയാണ്. മുൻപ് ഒരുവട്ടം ഞങ്ങൾ ഇത് ചർച്ച ചെയ്തിട്ടുള്ള കാര്യവുമാണ്. വീണ്ടും ഇതേ വിഷയം പറയേണ്ടി വരുന്നത് ഒരു വിഭാഗം മാധ്യമങ്ങൾ വീണ്ടും വീണ്ടും വിഷം ചീറ്റുന്നതു കൊണ്ടു മാത്രമാണ്.

മെസി വിവാദത്തെ കുറിച്ച്, ഈ മാധ്യമങ്ങൾ പടച്ച് വിടുന്നത് എല്ലാം ശരിയാണെങ്കിൽ അതിന് അനുസരിച്ചുള്ള നടപടിയല്ലേ ഉണ്ടാവേണ്ടത്? എന്നാൽ ഇവിടെ സംഭവിക്കുന്നത് അതല്ലല്ലോ? നിരന്തരം വാർത്തകൾ ഈ ചാനലിന് എതിരെ പടച്ച് വിട്ട് ആ ചാനലിൻ്റെ വിശ്വാസ്യത കളയാനാണ് മറ്റു ചാനലുകളും പത്രങ്ങളും പരസ്യമായി ശ്രമിക്കുന്നത്. ഇങ്ങനെ ചെയ്യുന്നവരോട് ഒരു കാര്യമേ പറയാനൊള്ളൂ നിങ്ങൾ നടത്തുന്ന കടന്നാക്രമണം റിപ്പോർട്ടർ ചാനലിലെ നൂറ് കണക്കിന് വരുന്ന മാധ്യമ പ്രവർത്തകരോടും , ജീവനക്കാരോടും കൂടിയാണ് എന്നത് ഓർക്കുന്നത് നല്ലതാണ്. റിപ്പോർട്ടർ ചാനൽ ഒന്നാം സ്ഥാനത്ത് തുടരുന്നതാണ് നിങ്ങളുടെ ഒക്കെ പ്രശ്നമെങ്കിൽ അത് ശുദ്ധ തെമ്മാടിത്തരമായി മാത്രമേ കാണാൻ സാധിക്കൂ.

റിപ്പോർട്ടർ ചാനൽ ഉടമകൾ അന്വേഷണം നേരിടുന്നതിൽ നിങ്ങൾക്ക് എന്താണ് പ്രശ്‌നം? കുറ്റാരോപിതരാണ് അവർ അതല്ലാതെ കുറ്റവാളികളല്ല. അങ്ങനെ കോടതി ഇതുവരെ ഒരു കേസിലും വിധി പറഞ്ഞിട്ടുമില്ല. പിന്നെ കേസാണ് പ്രശ്നമെങ്കിൽ റിപ്പോർട്ടർ ചാനലിന് എതിരെ ആഞ്ഞടിക്കുന്ന പല വൻകിട മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളും പല കേസുകളിലും പ്രതികളാണ് എന്നതും മറന്നു പോകരുത്.

അർജന്റീന ഫുട്‌ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ വിശദീകരണവുമായി റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി (ആർ ബി സി) മാനേജിങ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ തന്നെ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. വിഷയത്തിൽ സർക്കാർ നിയോഗിച്ച അന്വേഷണ സംഘത്തോടും ജി.എസ്.ടി പ്രത്യേക അന്വേഷണ സംഘത്തോടും പൂർണ്ണമായി സഹകരിക്കാൻ സന്നദ്ധനാണെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. അതല്ലാതെ ഒളിച്ചോടിയിട്ടൊന്നും ഇല്ലല്ലോ?

അർജന്റീന ടീമിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട മുഴുവൻ ഇടപാടുകളുടെയും രേഖകളും തെളിവുകളും ആർ.ബി.സിയുടെ കൈവശമുണ്ടെന്നും രാജ്യത്തെ നിയമസംവിധാനങ്ങൾ ആവശ്യപ്പെടുന്ന പക്ഷം ഈ രേഖകളെല്ലാം അന്വേഷണ സംഘത്തിന് മുന്നിൽ സമർപ്പിക്കാൻ തങ്ങൾ ഏതുസമയത്തും തയ്യാറാണെന്നു കൂടി ആൻ്റോ അറിയിച്ചിട്ടുണ്ട്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ആന്റോ അഗസ്റ്റിൻ ഇത്തരം ഒരു പ്രതികരണം നടത്തിയിരിക്കുന്നത്. അതേസമയം തന്നെ അന്വേഷണത്തിന്റെ ഭാഗമായി തങ്ങൾക്ക് നൽകേണ്ട ജിഎസ്ടി വകുപ്പിൻ്റെ നോട്ടീസുകൾ നേരിട്ട് നൽകുന്നതിന് പകരം എതിർ മാധ്യമങ്ങൾക്ക് ചോർത്തി നൽകുകയാണെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്.

See also  ശ്രീഹരിയും ഇന്ദുലേഖയും തിരിച്ചെത്തുന്നു; മോഹൻലാൽ ചിത്രം ‘ചന്ദ്രോത്സവം’ 4കെ റി-റിലീസിനൊരുങ്ങുന്നു

ഏഷ്യാനെറ്റ്, മനോരമ, മാതൃഭൂമി, മീഡിയ വൺ തുടങ്ങിയ മാധ്യമങ്ങൾ ഇത് വാർത്തയായി പുറത്തുവിടുമ്പോൾ മാത്രമാണ് ഈ നോട്ടീസുകളെക്കുറിച്ച് തങ്ങൾ അറിയുന്നതെന്നും, ഇതിനുപിന്നിൽ പ്രത്യേക അജണ്ടയുണ്ടെന്നും അദ്ദേഹം പറയുമ്പോൾ കാര്യങ്ങൾ എന്തായാലും വ്യക്തമാണ്. ഈ അജണ്ട തന്നെയാണ് മറ്റൊരു രൂപത്തിൽ മെസിയെ കൊണ്ടു വരുന്നത് തടയാനും പ്രവർത്തിച്ചിരിക്കുന്നത്.

മെസിയെ പോലെ ലോകത്തെ നമ്പർ വൺ താരത്തെ റിപ്പോർട്ടർ ചാനൽ കൊണ്ടു വന്നാൽ, അത് റിപ്പോർട്ടർ ചാനലിന് ഉണ്ടാക്കുന്ന മൈലേജും, നേട്ടവും, മറ്റു ചാനലുകൾക്കൊന്നും സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു. മാത്രമല്ല, റിപ്പോർട്ടർ ചാനലിൻ്റെ ലോഗോ കൂടി പകർത്താതെ മെസിയെ പകർത്താൻ കഴിയില്ലെന്നതും, ചാനൽ പ്രമുഖരെ വല്ലാതെ ആശങ്കയിലാഴ്ത്തിയ കാര്യമാണ്. എക്സ്ക്ലൂസീവായി മെസിയുടെ ഇൻ്റർവ്യൂ റിപ്പോർട്ടർ ചാനലിൽ വരുമെന്നതും, ശരിക്കും ഇവരുടെയൊക്കെ ഉറക്കം കെടുത്തിയിട്ടുണ്ട്. മറ്റ് പല ഘടകങ്ങൾക്കൊപ്പം , ഈ പാരയും മെയിലായും മറ്റും അർജൻ്റീനയിൽ എത്തിയിരുന്നു എന്നതും ഒരു വസ്തുതയാണ്.

മെസി വരാതിരുന്നിട്ടും റിപ്പോർട്ടർ ചാനലിൻ്റെ റേറ്റിങ്ങിനെ അത് ബാധിച്ചിട്ടിെല്ലന്നതിൻ്റെ തിരിച്ചറിവിലാണ്, ഇപ്പോൾ പുതിയ വിവാദങ്ങളുമായി ഈ മാധ്യമങ്ങൾ രംഗത്തിറങ്ങിയിരിക്കുന്നത്. അതെന്തായാലും ഈ ഘട്ടത്തിൽ പറയാതിരിക്കാൻ കഴിയുകയില്ല.

EXPRESS VIEW

വീഡിയോ കാണാം…

The post മെസി വരുന്നത് മുടക്കാനും മാധ്യമ ലോബി ഇടപെട്ടു; റിപ്പോർട്ടർ ചാനൽ ‘ഗോളടിക്കുമെന്നത് ‘ഭയത്തിന് കാരണം appeared first on Express Kerala.

Spread the love
Scroll to Top