
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ചുള്ള പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തിങ്കളാഴ്ച വൈകുന്നേരം തുറക്കും (Sabarimala temple Onam pujas). വൈകുന്നേരം അഞ്ചിന് ക്ഷേത്ര തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി. പ്രസാദ് നട തുറന്ന് ദീപം തെളിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെയുള്ള ആഴിയിൽ അഗ്നി പകരും.
ഉത്രാട ദിനമായ ചൊവ്വാഴ്ച രാവിലെ അഞ്ച് മണി മുതൽ ഭക്തർക്ക് ദർശനം അനുവദിച്ച് തുടങ്ങും. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം ദിവസങ്ങളിൽ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ ഉണ്ടാകും. തിരുവോണ നാളിൽ അയ്യപ്പഭക്തർക്കും ഡ്യൂട്ടിയിലുള്ള ജീവനക്കാർക്കും തിരുവോണസദ്യ ഒരുക്കിയിട്ടുണ്ട്. ഇത്തവണ തിരുവിതാംകൂർ ദേവസ്വം ബോർഡ് നേരിട്ടാണ് സദ്യയുടെ നടത്തിപ്പ് ഏറ്റെടുത്തിരിക്കുന്നത്.
ഓണത്തോടനുബന്ധിച്ചുള്ള പൂജകൾ പൂർത്തിയാക്കി ഓഗസ്റ്റ് 28-ന് രാത്രി 10 മണിയോടെ ക്ഷേത്രനട അടയ്ക്കും. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് ഭക്തർക്കായി പ്രത്യേക സൗകര്യങ്ങളാണ് ദേവസ്വം ബോർഡ് സന്നിധാനത്ത് ഒരുക്കിയിട്ടുള്ളത്.
Story Summary:
Sabarimala temple will open on Monday evening for Onam pujas, with special rituals scheduled and a grand Onam feast hosted by the Travancore Devaswom Board on Thiruvonam day.




