കൊയിലാണ്ടിയിലെ സ്വകാര്യ ബസ് മോഷണം; ചെളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു | Koyilandy bus theft, private bus stolen

കൊയിലാണ്ടിയിലെ സ്വകാര്യ ബസ് മോഷണം; ചെളിയിൽ കുടുങ്ങിയതോടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു | Koyilandy bus theft, private bus stolen

Koyilandy bus theft, private bus stolen

കൊയിലാണ്ടി: ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് മോഷ്ടിച്ച് കടന്നുകളയുന്നതിനിടെ ചെളിയിൽ കുടുങ്ങിയതോടെ മോഷ്ടാക്കൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു (Koyilandy bus theft, private bus stolen). കോഴിക്കോട്–കൊയിലാണ്ടി റൂട്ടിൽ സർവീസ് നടത്തുന്ന സെനോ ബസാണ് മോഷണം പോയത്.

ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയാണ് കൊയിലാണ്ടി ബസ് സ്റ്റാൻഡിൽനിന്ന് ബസ് കടത്തിക്കൊണ്ടുപോയത്. തിങ്കളാഴ്ച രാത്രി ഒമ്പതോടെ സർവീസ് അവസാനിപ്പിച്ച ശേഷം പേരാമ്പ്ര ഭാഗത്തേക്കുള്ള ട്രാക്കിൽ ബസ് നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇവിടെനിന്നാണ് മോഷ്ടാക്കൾ ബസുമായി കടന്നത്.

പൊയിൽക്കാവിനും ചെങ്ങോട്ടുകാവിനും ഇടയിൽ എത്തിയപ്പോൾ സർവീസ് റോഡിൽ ബസ് ചെളിയിൽ താഴ്ന്നു. തുടർന്ന് വാഹനം അവിടെ ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെടുകയായിരുന്നു.

കോഴിക്കോട്–കൊയിലാണ്ടി കിഴൂർ–പള്ളിക്കര റൂട്ടിൽ സർവീസ് നടത്തിയിരുന്ന പഴയ ബ്രിസ് ബസായിരുന്നു ഇത്. ബസിന്റെ റൂട്ട് ഉൾപ്പെടെ പുതിയ മാനേജ്‌മെന്റിന് കൈമാറിയിരുന്നു. പുതിയ മാനേജ്‌മെന്റിന്റെ കീഴിൽ പുതിയ ബസ് സർവീസ് ആരംഭിച്ചിട്ട് രണ്ട് ദിവസം മാത്രമായിരുന്നു.

രാവിലെ സുഹൃത്തുക്കൾ വിളിച്ച് വിവരമറിയിച്ചപ്പോഴാണ് ബസ് മോഷണം പോയ വിവരം അറിഞ്ഞതെന്ന് ഉടമ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബസ് എങ്ങനെ സ്റ്റാൻഡിൽനിന്ന് കടത്തിക്കൊണ്ടുപോയി, മോഷണത്തിന് പിന്നിൽ ആരാണെന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്.

Story Summary:
A private bus operating on the Kozhikode–Koyilandy route was stolen from Koyilandy bus stand early Tuesday. The thieves abandoned the vehicle after it got stuck in mud on a service road, and police have launched an investigation.

Spread the love
See also  അയാം ദി സോറി അളിയാ, സോറി..! ‘വാർത്താസമ്മേളനത്തിൽ ചോദ്യങ്ങൾ വേണ്ടെന്ന് ഇന്ത്യ, പക്ഷേ ട്രംപ് അത് മറന്നു’-വെളിപ്പെടുത്തൽ
Scroll to Top