
തിരുവനന്തപുരം: കൊല്ലമ്പുഴ പാലത്തിന് സമീപം വാമനപുരം നദിയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൊല്ലമ്പുഴ പാർക്കിന് സമീപം ഉണ്ടായിരുന്നവരാണ് വെള്ളത്തിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് ആദ്യം കണ്ടത്.(Unidentified Woman Body Found In Kollambuzha River Attingal Police Investigation On)
വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെത്തിച്ചു.മൃതദേഹം ആരുടേതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മരിച്ച സ്ത്രീക്ക് 40-നും 50-നും ഇടയിൽ പ്രായം വരുമെന്നാണ് ഫയർഫോഴ്സിന്റെ പ്രാഥമിക നിഗമനം.
മൃതദേഹത്തോടൊപ്പം ലഭിച്ച തിരിച്ചറിയൽ കാർഡിൽ ജനന വർഷം 1964 എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ മൃതദേഹത്തിന് അത്രയും പ്രായം തോന്നിക്കുന്നില്ലെന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മരിച്ചയാളെ തിരിച്ചറിയുന്നതിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Summary
The body of an unidentified woman, believed to be aged between 40 and 50, was recovered from the river near Kollambuzha bridge in Attingal. Fire Force personnel fished out the body after locals spotted it, and Attingal Police have launched an investigation to identify the deceased.




