ഫേസ്ബുക്ക് പോസ്റ്റ് വിനയായി..! മതസ്പർദ്ധ ആരോപണം, തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

ഫേസ്ബുക്ക് പോസ്റ്റ് വിനയായി..! മതസ്പർദ്ധ ആരോപണം, തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

തൊടുപുഴ: ഫേസ്ബുക്കിൽ മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പോസ്റ്റുകൾ പങ്കുവെച്ചെന്ന ആരോപണത്തിൽ തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് സബ് ഇൻസ്പെക്ടർ കെ. വിജേഷിന് സസ്പെൻഷൻ. സംഭവത്തിൽ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു. അന്വേഷണ ചുമതല മൂന്നാർ ഡിവൈഎസ്പിക്കാണ് നൽകിയിരിക്കുന്നത്.

ഒരു പ്രത്യേക മതവിഭാഗത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങളാണ് വിജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചതെന്നാണ് അധികൃതരുടെ കണ്ടെത്തൽ. സംഭവത്തിൽ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പോലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. പോലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അച്ചടക്കലംഘനവും കൃത്യവിലോപവുമാണിതെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.

ALSO READ;മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു, മോശം വാക്കുകൾ പറഞ്ഞു! DCC അംഗം ചേന്തി അനിൽ ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

സോഷ്യൽ മീഡിയയിൽ വിദ്വേഷ പോസ്റ്റുകൾ പങ്കുവെച്ചതുമായി ബന്ധപ്പെട്ട് വിജേഷിനെതിരെ മുൻപും നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. വീണ്ടും സമാനമായ രീതിയിലുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് ഇത്തവണ നടപടി ശക്തമാക്കിയത്.

സംഭവത്തിൽ വകുപ്പുതല അന്വേഷണം കൂടി നടക്കുന്നതിനാൽ വിജേഷിനെതിരായ തുടർനടപടികൾ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ സാമൂഹികമാധ്യമ ഇടപെടലുകൾ സംബന്ധിച്ച അച്ചടക്ക മാനദണ്ഡങ്ങളും സംഭവം വീണ്ടും ചർച്ചയാക്കുകയാണ്.

The post ഫേസ്ബുക്ക് പോസ്റ്റ് വിനയായി..! മതസ്പർദ്ധ ആരോപണം, തൊടുപുഴ ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ appeared first on Express Kerala.

Spread the love
See also  ശനിയെ കാവൽ നിർത്തി പൂട്ടുകൾ മറന്ന ഗ്രാമം; വിശ്വസിച്ചാൽ ചതിക്കും, വിശ്വസിക്കാതിരുന്നാൽ അത്ഭുതപ്പെടും!
Scroll to Top