ചിക്കൻ വിഭവങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ വിസമ്മതിച്ചു; പത്തനംതിട്ടയിൽ ഹോട്ടൽ ജീവനക്കാരന് ക്രൂരമർദനം | Pathanamthitta hotel employee attacked

ചിക്കൻ വിഭവങ്ങൾ വീട്ടിലെത്തിച്ച് നൽകാൻ വിസമ്മതിച്ചു; പത്തനംതിട്ടയിൽ ഹോട്ടൽ ജീവനക്കാരന് ക്രൂരമർദനം | Pathanamthitta hotel employee attacked

murder

പത്തനംതിട്ട: ഭക്ഷണവിതരണം നടത്താൻ വിസമ്മതിച്ചതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരന് മൂന്നംഗ സംഘത്തിന്റെ ക്രൂരമർദനം (Pathanamthitta hotel employee attacked). പത്തനംതിട്ട ടൗണിലെ ‘ഗ്രിൽഡ് ചിക്കൻ’ ഹോട്ടലിലെ ജീവനക്കാരനായ അദ്വൈതിനാണ് മർദനമേറ്റത്.

ഹോട്ടലുടമയുടെ സുഹൃത്തുക്കളായ രഞ്ജിത്ത്, ദേവൻ, ഹാഷിം എന്നിവരാണ് അദ്വൈതിനെ ആക്രമിച്ചതെന്നാണ് ആരോപണം. ചിക്കൻ വിഭവങ്ങൾ പാഴ്സലായി വീട്ടിലെത്തിച്ച് നൽകണമെന്ന് സംഘം ജീവനക്കാരനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹോട്ടലിൽ ഹോം ഡെലിവറി സൗകര്യമില്ലെന്ന് അദ്വൈത് അറിയിച്ചതോടെയാണ് തർക്കമുണ്ടായതെന്നും തുടർന്ന് സംഘം യുവാവിനെ മർദിക്കുകയായിരുന്നുവെന്നുമാണ് വിവരം.

തലയ്ക്ക് നേരത്തെ ശസ്ത്രക്രിയ നടത്തിയിട്ടുള്ളയാളാണ് അദ്വൈത്. ആക്രമണത്തെ തുടർന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതായി യുവാവ് പറഞ്ഞു.

മർദനമേറ്റവരെതിരെ നേരത്തെയും വിവിധ കേസുകൾ നിലവിലുണ്ടെന്നാണ് പൊലീസ് പറയുന്നത്. എംഡിഎംഎ കടത്തൽ ഉൾപ്പെടെയുള്ള കേസുകളിൽ ഇവർ പ്രതികളായിട്ടുണ്ടെന്നും വിവരമുണ്ട്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

Story Summary:
A hotel employee in Pathanamthitta was allegedly brutally assaulted by a three-member group after he refused to deliver chicken dishes to their home. Police have launched an investigation to trace the accused, who reportedly have previous criminal cases.

Spread the love
See also  കേരളത്തെ ഞെട്ടിച്ച സുകുമാരക്കുറുപ്പ് കേസിൽ നിർണായക വഴിത്തിരിവ്; ജീവനോടെയുണ്ടെന്ന സംശയത്തിൽ അന്വേഷണം ബ്രൂണൈയിലേക്ക്?
Scroll to Top