ഒരുപോലെ തോന്നും, പക്ഷേ ഒന്നല്ല..! ഈ 5 ഫിനാൻഷ്യൽ പദങ്ങൾ തമ്മിലെ വ്യത്യാസം അറിയാമോ?

ഒരുപോലെ തോന്നും, പക്ഷേ ഒന്നല്ല..! ഈ 5 ഫിനാൻഷ്യൽ പദങ്ങൾ തമ്മിലെ വ്യത്യാസം അറിയാമോ?

പേരുകൾ കേൾക്കുമ്പോൾ പലപ്പോഴും ഒരേ അർഥമാണെന്ന് തോന്നാം. എന്നാൽ ഫിനാൻഷ്യൽ ലോകത്ത് ചെറിയ വ്യത്യാസം പോലും വലിയ അർഥമാണ് നൽകുന്നത്. റെവെന്യു, ഇൻകം, ടേൺഓവർ , പ്രോഫിറ്റ്, അസറ്റ്, ക്യാപിറ്റൽ, റിസ്ക് , അൺസേർട്ടണിറ്റി തുടങ്ങിയ പദങ്ങൾ പലരും പരസ്പരം മാറി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഓരോന്നും സാമ്പത്തിക കാര്യങ്ങളെ വ്യത്യസ്തമായി വിവരിക്കുന്നതാണ്.

റെവന്യു-യും ഇൻകം-ഉം ഒരുപോലെയല്ല. ഒരു സ്ഥാപനത്തിന് ബിസിനസ് പ്രവർത്തനങ്ങളിലൂടെ ലഭിക്കുന്ന മൊത്തം വരുമാനത്തെയാണ് സാധാരണയായി റെവെന്യു എന്ന് പറയുന്നത്. അതേസമയം ഇൻകം എന്നത് ഉപയോഗിക്കുന്ന സാഹചര്യത്തിനനുസരിച്ച് വ്യത്യസ്ത അർഥങ്ങളുള്ള പദമാണ്. ടേൺ ഓവറിനും പ്രോഫിറ്റ് -നും തമ്മിലും വ്യക്തമായ വ്യത്യാസമുണ്ട്. ഒരു സ്ഥാപനത്തിന്റെ വിൽപ്പനയുടെയോ ബിസിനസ് ഇടപാടുകളുടെയോ മൊത്തം മൂല്യവുമായി ടേൺ ഓവർ ബന്ധപ്പെട്ടിരിക്കുമ്പോൾ, ചെലവുകൾ കുറച്ചശേഷം ശേഷിക്കുന്ന നേട്ടമാണ് പ്രോഫിറ്റ്.

ALSO READ;‘ചതിയൻ മാത്രമല്ല, പരമ നുണയൻ’..! ഇറാന്റെ വധഗൂഢാലോചനയോ? ‘നെതന്യാഹുവിന്റെ കെട്ടുകഥ’; ആരോപണം തള്ളി ഇറാൻ

അതുപോലെ അസറ്റ്-നും ക്യാപിറ്റൽ-നും ഒരേ അർഥമല്ല. സ്ഥാപനത്തിനോ വ്യക്തിക്കോ സാമ്പത്തിക മൂല്യമുള്ള ഉടമസ്ഥതയിലുള്ള വിഭവങ്ങളെയാണ് അസറ്റ് എന്ന് പറയുന്നത്. ബിസിനസിൽ ഉടമകൾ നിക്ഷേപിച്ച തുകയുൾപ്പെടെയുള്ള മൂലധനത്തെയാണ് ക്യാപിറ്റൽ സൂചിപ്പിക്കുന്നത്. റിസ്ക് -നും അൺസേർട്ടർനിറ്റി -ക്കും ഇടയിലും പ്രധാന വ്യത്യാസമുണ്ട്. ഭാവിയിൽ എന്തെങ്കിലും സംഭവിക്കാനുള്ള സാധ്യതയെക്കുറിച്ച് കണക്കാക്കാനാകുന്ന സാഹചര്യമാണ് റിസ്‌കുമായി കൂടുതൽ ബന്ധപ്പെട്ടത്. എന്നാൽ ഫലമോ സാധ്യതയോ വ്യക്തമായി കണക്കാക്കാൻ കഴിയാത്ത അവസ്ഥയാണ് അൺസേർട്ടർനിറ്റി.

The post ഒരുപോലെ തോന്നും, പക്ഷേ ഒന്നല്ല..! ഈ 5 ഫിനാൻഷ്യൽ പദങ്ങൾ തമ്മിലെ വ്യത്യാസം അറിയാമോ? appeared first on Express Kerala.

See also  ഇറക്കി വിടുംമുമ്പേ ഇറങ്ങിക്കൂടെ..! സിപിഎം-സിപിഐ പോരിൽ കൊമ്പുകോർത്ത് യുവനേതാക്കൾ; പിണറായിയെ തള്ളി LDF കൺവീനർ
Spread the love
Scroll to Top