September 2, 2026

ഭരണഘടനാ തുല്യത റദ്ദാക്കാൻ ലൈസൻസ് ആർക്കുമില്ല, അടുക്കളയിലേക്ക് മടങ്ങാൻ സ്ത്രീകളല്ല; കാന്തപുരത്തിന് മന്ത്രിയുടെ കടുത്ത മറുപടി

ഭരണഘടനാ തുല്യത റദ്ദാക്കാൻ ലൈസൻസ് ആർക്കുമില്ല, അടുക്കളയിലേക്ക് മടങ്ങാൻ സ്ത്രീകളല്ല; കാന്തപുരത്തിന് മന്ത്രിയുടെ കടുത്ത മറുപടി

സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങിയാൽ വലിയ നാശമുണ്ടാകുമെന്ന കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാരുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ രംഗത്ത്. കൊച്ചിയിൽ നടന്ന പ്രവാചക പ്രകീർത്തന സമ്മേളനത്തിലെ കാന്തപുരത്തിന്റെ പരാമർശത്തിന് മറുപടിയായാണ് ഫേസ്ബുക്കിലൂടെ മന്ത്രി നിലപാട് വ്യക്തമാക്കിയത്. അരങ്ങിൽ നിന്ന് അടുക്കളയിലേക്ക് സ്ത്രീകളെ തിരിച്ചയക്കണമെന്ന ചിന്താഗതി പ്രതിലോമകരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നൂറ്റാണ്ടുകളുടെ പോരാട്ടങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയുമാണ് സ്ത്രീകൾ അടുക്കളകളിൽ നിന്ന് അരങ്ങുകളിലേക്ക് എത്തിയതെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. മാറ് മറക്കാനുള്ള അവകാശത്തിനായി പോരാട്ടം നടന്ന കേരളത്തിൽ, ആര്യ പള്ളം, ദാക്ഷായണി വേലായുധൻ, അക്കാമ്മ ചെറിയാൻ തുടങ്ങിയവരുടെ വിപ്ലവകരമായ നവോത്ഥാന വഴികളിലൂടെയാണ് സ്ത്രീസമൂഹം അവകാശങ്ങൾ നേടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read:സണ്ണി ജോസഫ് തുടരും; കെപിസിസി അധ്യക്ഷ പദവിയിൽ തുടരുമെന്ന് ഹൈക്കമാൻഡ്

ഇന്ത്യയെന്ന ജനാധിപത്യ പരമാധികാര റിപ്പബ്ലിക് നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യ നീതിയിലാണെന്ന് റോജി എം ജോൺ വ്യക്തമാക്കി. ലിംഗ, ജാതി, മത ഭേദമന്യേ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണെന്നും, ആ തുല്യതയെ റദ്ദ് ചെയ്യാൻ ആർക്കും ലൈസൻസില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ചരിത്രത്തിന്റെ ചക്രം മുന്നോട്ടാണ് തിരിയുന്നതെന്നും അതിനെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ മുന്നറിയിപ്പ് നൽകി.

The post ഭരണഘടനാ തുല്യത റദ്ദാക്കാൻ ലൈസൻസ് ആർക്കുമില്ല, അടുക്കളയിലേക്ക് മടങ്ങാൻ സ്ത്രീകളല്ല; കാന്തപുരത്തിന് മന്ത്രിയുടെ കടുത്ത മറുപടി appeared first on Express Kerala.

Spread the love
See also  കുറഞ്ഞ ചെലവിൽ മികച്ച റേഞ്ച്; 8.50 ലക്ഷം മുതൽ വിലയുള്ള പുതിയ മാരുതി ഇലക്ട്രിക് കാർ വരുന്നു