September 1, 2026

റോയൽ എൻഫീൽഡ് ‘വൺ റൈഡ് 2026’! ഹിമപ്പുലി സംരക്ഷണവുമായി ആഗോള ബൈക്ക് മഹാമേളം

റോയൽ എൻഫീൽഡ് ‘വൺ റൈഡ് 2026’! ഹിമപ്പുലി സംരക്ഷണവുമായി ആഗോള ബൈക്ക് മഹാമേളം

റോയൽ എൻഫീൽഡിന്റെ 125-ാം വാർഷികാഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ ലോകമെമ്പാടും വൻ ബൈക്ക് റൈഡിന് കളമൊരുങ്ങുന്നു. വരുന്ന സെപ്റ്റംബർ 20ന് സംഘടിപ്പിക്കുന്ന ‘വൺ റൈഡ് 2026’-ൽ 60-ൽ അധികം രാജ്യങ്ങളിലായി ഒരേസമയം 1,600-ൽ പരം റൈഡുകളാണ് അരങ്ങേറുന്നത്. മുംബൈ മുതൽ മാഡ്രിഡ് വരെയും, സാവോ പോളോ മുതൽ സിഡ്നി വരെയുമുള്ള പ്രമുഖ നഗരങ്ങളിലെ റോയൽ എൻഫീൽഡ് ആരാധകർ ഒരേ ദിവസം നിരത്തിലിറങ്ങുമ്പോൾ അത് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആഗോള ബൈക്ക് കൂട്ടായ്മയായി മാറും. കഴിഞ്ഞ വർഷം 53,000-ത്തിലധികം യാത്രികർ പങ്കെടുത്ത ഈ കൂട്ടായ്മയിൽ, ഇത്തവണ റെക്കോർഡ് പങ്കാളിത്തമാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

കേവലം ഒരു ബൈക്ക് യാത്ര എന്നതിലുപരി ഈ വർഷത്തെ വൺ റൈഡിന് വലിയൊരു പരിസ്ഥിതി ലക്ഷ്യം കൂടിയുണ്ട്. ഹിമാലയൻ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന ഹിമപ്പുലികളുടെ സംരക്ഷണത്തിനായി പരിപാടിയെ മാറ്റിവെച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ്. റൈഡിൽ പങ്കെടുക്കുന്ന ഓരോ യാത്രികന്റെയും പേരിൽ കമ്പനി ഹിമപ്പുലി സംരക്ഷണ ഫണ്ടിലേക്ക് സംഭാവന നൽകും. ഇന്ത്യയിൽ നിലവിൽ 718 ഹിമപ്പുലികൾ മാത്രമാണ് അവശേഷിക്കുന്നത് എന്ന കണക്കുകളുടെ പശ്ചാത്തലത്തിൽ, ഈ കാമ്പെയ്‌ന് ഏറെ പ്രധാന്യമുണ്ട്.

Also Read: ഹൈബ്രിഡ് കരുത്തിൽ വിപണി പിടിക്കാൻ പുതിയ തലമുറ ഹ്യുണ്ടായ് ക്രെറ്റ; ഒപ്പം പുതിയ ഗ്രാൻഡ് ഐ10 നിയോസും എത്തിയേക്കും

ഹിമാചൽ പ്രദേശ്, ലഡാക്ക്, ഉത്തരാഖണ്ഡ്, സിക്കിം, ജമ്മു കശ്മീർ തുടങ്ങിയ മേഖലകളിൽ ഇതിനോടകം തന്നെ 10,500 ചതുരശ്ര കിലോമീറ്ററിലധികം പ്രദേശത്ത് റോയൽ എൻഫീൽഡ് തദ്ദേശീയ സമൂഹങ്ങളുടെ സഹകരണത്തോടെ സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്. ഹിമാലയം തങ്ങളുടെ ഹൃദയവും വീടുമാണെന്നും, 125 വർഷത്തെ ആഘോഷവേളയിൽ ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങളിലൂടെ ഈ ബന്ധം കൂടുതൽ ദൃഢമാക്കുകയാണ് വൺ റൈഡ് 2026-ലൂടെ ലക്ഷ്യമിടുന്നതെന്നും കമ്പനിയുടെ ബ്രാൻഡ് ആൻഡ് സ്ട്രാറ്റജി പ്രസിഡന്റ് മോഹിത് ധർ ജയാൽ വ്യക്തമാക്കി.

See also  കൊമ്പുകോർത്ത് ഇസ്രയേലും തുർക്കിയും!

The post റോയൽ എൻഫീൽഡ് ‘വൺ റൈഡ് 2026’! ഹിമപ്പുലി സംരക്ഷണവുമായി ആഗോള ബൈക്ക് മഹാമേളം appeared first on Express Kerala.

Spread the love