September 2, 2026

അമ്മയായതിന് ശേഷം ജീവിതത്തിലെ മുൻഗണനകൾ മാറി! ടെന്നീസിനേക്കാൾ മകനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിച്ചത്; സാനിയ മിർസ

അമ്മയായതിന് ശേഷം ജീവിതത്തിലെ മുൻഗണനകൾ മാറി! ടെന്നീസിനേക്കാൾ മകനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിച്ചത്; സാനിയ മിർസ

ന്യൂഡൽഹി: ടെന്നീസ് കോർട്ടിൽ ഇന്ത്യയുടെ അഭിമാനമായിരുന്ന സാനിയ മിർസയുടെ വിരമിക്കലിന് പിന്നിലെ പ്രധാന കാരണം മകൻ ഇസ്ഹാനൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന ആഗ്രഹം. അമ്മയായതോടെ ജീവിതത്തിലെ മുൻഗണനകൾ മാറിയെന്നും, മകനാണ് ഇപ്പോൾ തന്റെ ജീവിതത്തിന്റെ പ്രധാന കേന്ദ്രമെന്നും സാനിയ പറഞ്ഞു. 2023-ലാണ് സാനിയ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിച്ചത്. ഇസ്ഹാൻ ഇപ്പോൾ ടെന്നീസ് റാക്കറ്റ് കൈയിലെടുത്തിട്ടുണ്ടെന്നും നന്നായി കളിക്കുന്നുണ്ടെന്നും സാനിയ വ്യക്തമാക്കി. ഇടംകൈയ്യനായ ഇസ്ഹാന്റെ ആദ്യ ഇഷ്ടം പക്ഷേ ഫുട്ബോളാണ്. മികച്ച സ്ട്രൈക്കറാണ് മകനെന്നും സാനിയ പറഞ്ഞു.

അതേസമയം, ഗ്രാൻഡ്സ്ലാം ടൂർണമെന്റുകളിൽ ഇന്ത്യൻ താരങ്ങളുടെ സമീപകാല പ്രകടനത്തിലും സാനിയ ആശങ്ക പ്രകടിപ്പിച്ചു. താനും ലിയാണ്ടർ പേസും മഹേഷ് ഭൂപതിയും രോഹൻ ബൊപ്പണ്ണയും വിരമിച്ചതിന് ശേഷം ഗ്രാൻഡ്സ്ലാം തലത്തിൽ സ്ഥിരമായി തിളങ്ങാൻ ഇന്ത്യ ബുദ്ധിമുട്ടുകയാണെന്ന് അവർ പറഞ്ഞു. ടെന്നീസിൽ ഉയർന്ന തലത്തിലെത്താൻ താരങ്ങളിൽനിന്നും കുടുംബങ്ങളിൽനിന്നും വലിയ സമർപ്പണവും ത്യാഗവും ആവശ്യമാണെന്നും സാനിയ ചൂണ്ടിക്കാട്ടി. മുൻ താരങ്ങൾ ചേർന്ന് ഗ്രാൻഡ്സ്ലാം തലത്തിൽ മത്സരിക്കാൻ കഴിയുന്ന പുതിയ താരങ്ങളെ വളർത്താനുള്ള ശ്രമത്തിലാണ്. എന്നാൽ അതിന് സമയം വേണ്ടിവരുമെന്നും അവർ പറഞ്ഞു.

ALSO READ;സുസ്മൃതിയുടെ കുതിപ്പ്..! മിഥാലിയുടെ റെക്കോർഡിന് ഇനി 113 റൺ മാത്രം

2003-ൽ കരിയർ ആരംഭിച്ച സാനിയ മിർസ ആറ് ഗ്രാൻഡ്സ്ലാം കിരീടങ്ങൾ നേടിയിട്ടുണ്ട്. വനിതാ ഡബിൾസിൽ സ്വിസ് താരം മാർട്ടിന ഹിംഗിസിനൊപ്പം മൂന്ന് ഗ്രാൻഡ്സ്ലാം കിരീടങ്ങളും, മിക്‌സഡ് ഡബിൾസിൽ മഹേഷ് ഭൂപതിക്കൊപ്പം 2009-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ, 2012-ലെ ഫ്രഞ്ച് ഓപ്പൺ, ബ്രൂണോ സോറെസിനൊപ്പം ഒരു യുഎസ് ഓപ്പൺ കിരീടവും നേടി. ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തിയ സാനിയ, വനിതാ ടെന്നീസിൽ ഇന്ത്യയുടെ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു.

See also  KSU പ്രവർത്തകർ ആക്രമിച്ചെന്ന കേസ്: വീണാ ജോർജിൻ്റെ മൊഴിയെടുക്കാൻ SIT | Veena George KSU Case

The post അമ്മയായതിന് ശേഷം ജീവിതത്തിലെ മുൻഗണനകൾ മാറി! ടെന്നീസിനേക്കാൾ മകനൊപ്പം സമയം ചെലവഴിക്കാനാണ് വിരമിച്ചത്; സാനിയ മിർസ appeared first on Express Kerala.

Spread the love