കുവൈത്തിൽൽ വേനൽക്കാല ഉച്ചവിശ്രമ നിയമം അവസാനിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം


കുവൈത്തിൽ തുറസ്സായ സ്ഥലങ്ങളിലെ ഉച്ചസമയത്തെ പുറംപണി വിലക്കിന്റെ കാലാവധി പൂർത്തിയായതായി പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷ മുൻനിർത്തി ജൂൺ ഒന്നിന് നിലവിൽ വന്ന മൂന്ന് മാസത്തെ താൽക്കാലിക നിയന്ത്രണമാണ് ഓഗസ്റ്റ് 31-ഓടെ അവസാനിച്ചത്. ഉച്ചയ്ക്ക് 11 മണി മുതൽ വൈകുന്നേരം 4 മണി വരെയായിരുന്നു തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നത്.
വിലക്ക് അവസാനിച്ചെങ്കിലും തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്ന അനുയോജ്യമായ തൊഴിൽ സാഹചര്യങ്ങൾ തൊഴിലുടമകൾ തുടർന്നും നൽകണമെന്ന് അതോറിറ്റി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. തൊഴിലിടങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുള്ള മിന്നൽ പരിശോധനകൾ തുടരുമെന്നും, നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)
The post കുവൈത്തിൽൽ വേനൽക്കാല ഉച്ചവിശ്രമ നിയമം അവസാനിച്ചു; സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് നിർദ്ദേശം appeared first on Express Kerala.

