September 2, 2026

അസാധാരണ മത്സ്യങ്ങൾ..! നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ്

അസാധാരണ മത്സ്യങ്ങൾ..! നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ്

ദികളിലൂടെ ഒഴുകിയെത്തുന്ന മീൻ കണ്ട് കഴിക്കാൻ നിൽക്കേണ്ട; ഇപ്പോൾ ബിഹാറിൽ സർക്കാർ തന്നെ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്ന് ബിഹാറിലെത്തിയ ചില മീനുകൾ കഴിക്കുന്നത് അപകടകരമാണെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. സ്ഥിതിഗതികൾ സാധാരണ നിലയിലാകുന്നതുവരെ ഇവ പിടിക്കുകയോ വിൽക്കുകയോ കഴിക്കുകയോ ചെയ്യരുതെന്നും സർക്കാർ നിർദേശിച്ചു.

നേപ്പാളിലെ പ്രളയജലം തൃശൂലി നദിയിൽനിന്ന് ഗന്ധക്, കോസി നദികൾ വഴിയാണ് വടക്കൻ ബിഹാറിലേക്ക് എത്തുന്നത്. ജലനിരപ്പ് ഉയർന്നതോടെ പ്രളയബാധിത മേഖലകളിൽ സാധാരണയായി കാണാത്ത ഇനം മീനുകളെ കണ്ടെത്തിയിട്ടുണ്ട്. ഇവ കഴിച്ച ചിലർക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുണ്ട്. മീനുകളിൽ ബാക്ടീരിയ, വൈറസ്, മറ്റ് രോഗാണുക്കൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയത്.

ALSO READ;മരണം ആയിരം കടന്നു, 4000 പേരെ ഇനിയും കണ്ടെത്താനായില്ല; എന്ത് പറഞ്ഞു ആശ്വസിപ്പിക്കും..!

നേപ്പാൾ പൊലീസും സമാന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത്തരം മീനുകൾ കഴിച്ചതിന് പിന്നാലെ ഛർദി, വയറിളക്കം, വയറുവേദന, തലകറക്കം, ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണം. പ്രളയജലത്തിൽ നിന്ന് അപൂർവമായി കാണുന്ന മീനുകളെ കണ്ടെത്തിയാൽ അധികൃതരെ അറിയിക്കണമെന്നും നിർദേശമുണ്ട്.

പ്രളയജലം കൊണ്ടുവന്ന മീനുകൾ സാധാരണ മത്സ്യങ്ങളാണെന്ന് കരുതി ഉപയോഗിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാമെന്നതിനാലാണ് മുന്നറിയിപ്പ്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാകുന്നതുവരെ മീൻ പിടിക്കാതെയും വിൽക്കാതെയും കഴിക്കാതെയും ജാഗ്രത പാലിക്കണമെന്നാണ് അധികൃതരുടെ നിർദേശം.

The post അസാധാരണ മത്സ്യങ്ങൾ..! നേപ്പാളിൽ നിന്ന് മീനുകൾ ഒഴുകിയെത്തുന്നു, കഴിച്ചാൽ അപകടം; സർക്കാരിന്റെ മുന്നറിയിപ്പ് appeared first on Express Kerala.

Spread the love
See also  സുഹൃത്തുക്കളുടെ ക്രൂരത; മദ്യപാനത്തിനിടയിലെ തർക്കം!കൂട്ടുകാരനെ കിണറ്റിൽ തള്ളിയിട്ട് കൊന്നു, പ്രതികൾ പിടിയിൽ