September 2, 2026

ചെൽസിയോട് ഗുഡ് ബൈ, സിറ്റിയിലേക്ക് റെക്കോർഡ് വരവ്; അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

ചെൽസിയോട് ഗുഡ് ബൈ, സിറ്റിയിലേക്ക് റെക്കോർഡ് വരവ്; അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ

ർജന്റീനയുടെ സ്റ്റാർ മിഡ്ഫീൽഡർ എൻസോ ഫെർണാണ്ടസിനെ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കി ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റി. ചെല്‍സിയില്‍ നിന്നും റെക്കോഡ് തുകയായ 125 ദശലക്ഷം പൗണ്ട് മുടക്കിയാണ് സിറ്റി താരത്തെ തങ്ങളുടെ കൂടാരത്തിലെത്തിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ അലക്‌സാണ്ടര്‍ ഇസാക്കിനെ ലിവര്‍പൂള്‍ റെക്കോഡ് തുകയ്ക്ക് സ്വന്തമാക്കിയതിന് സമാനമായ തുകയ്ക്കാണ് ഇത്തവണ ഫെർണാണ്ടസും സിറ്റിയിൽ ചേക്കേറിയിരിക്കുന്നത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മാത്രം സിറ്റിയുടെ ആകെ ചെലവ് ഇതിലൂടെ 458 ദശലക്ഷം പൗണ്ടിലെത്തിയിട്ടുണ്ട്. എങ്കിലും, മറ്റ് കളിക്കാരെ വിറ്റതിലൂടെ ക്ലബ്ബിന് ഏകദേശം 300 ദശലക്ഷം പൗണ്ട് തിരിച്ചുപിടിക്കാനും സാധിച്ചിട്ടുണ്ട്.

2023-ൽ ബെന്‍ഫിക്കയില്‍ നിന്ന് 107 ദശലക്ഷം പൗണ്ടിനായിരുന്നു താരം സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ എത്തിയത്. എന്നാൽ പുതിയ ക്ലബ്ബിലേക്ക് മാറാന്‍ താരം ശക്തമായ താല്‍പര്യം പ്രകടിപ്പിച്ചതോടെ ചെല്‍സിയിലെ അദ്ദേഹത്തിന്റെ കരിയറിന് പെട്ടെന്ന് തന്നെ വിരാമമാവുകയായിരുന്നു. റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനായിരുന്നു താരം ആദ്യം ആഗ്രഹിച്ചതെങ്കിലും സ്പാനിഷ് വമ്പന്മാര്‍ പിന്നീട് ഓഫറുകളുമായി മുന്നോട്ട് പോയില്ല. പ്രീമിയർ ലീഗിലെ പ്രാരംഭ മത്സരങ്ങളിൽ ചെൽസി ആരാധകരുടെ ഭാഗത്തുനിന്നും കടുത്ത പ്രതിഷേധങ്ങളും കൂവലുകളും നേരിടേണ്ടി വന്നത് താരത്തിന് മാനസികമായി വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. തന്റെ അവസാന ദിവസങ്ങൾ ഏറെ പ്രയാസകരമായിരുന്നു എന്ന് താരം പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ വ്യക്തമാക്കുകയുമുണ്ടായി.

Also Read: 300 വിക്കറ്റ്, പക്ഷേ ഏറ്റവും വേഗത്തിൽ ആരെത്തി? ഇന്ത്യയുടെ ഈ 5 ബൗളർമാരുടെ റെക്കോർഡ് പട്ടിക

മുന്‍ ചെല്‍സി പരിശീലകനും നിലവിലെ സിറ്റി മാനേജരുമായ എന്‍സോ മാരെസ്‌കയുമായി വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ട്രാൻസ്ഫറിനുണ്ട്. റോഡ്രി, ടിജാനി റെയ്ന്‍ഡേഴ്‌സ്, നിക്കോ ഗോണ്‍സാലസ് തുടങ്ങിയ പ്രധാനപ്പെട്ട മിഡ്ഫീൽഡർമാരെ വിവിധ കാരണങ്ങളാൽ നഷ്ടപ്പെട്ട സാഹചര്യത്തിലാണ് മാരെസ്‌ക ഫെർണാണ്ടസിനെ ടീമിലെത്തിച്ച് പ്രതിസന്ധി മറികടന്നിരിക്കുന്നത്. നേരത്തെ നോട്ടിങ്ങാം ഫോറസ്റ്റില്‍ നിന്ന് 116 ദശലക്ഷം പൗണ്ടിന് എലിയറ്റ് ആന്‍ഡേഴ്‌സണെയും സിറ്റി സ്വന്തമാക്കിയിരുന്നു. ചെല്‍സിയിലെ പഴയകാല കൂട്ടായ്മയ്ക്കും നന്ദി പറഞ്ഞുകൊണ്ട് പുതിയ വെല്ലുവിളികളെ നേരിടാൻ ഒരുങ്ങുകയാണ് ഈ അർജന്റീനൻ താരം.

See also  പ്രതിഷേധ മാർച്ച് പിൻവലിച്ച് സിജെപി; തീരുമാനം സുപ്രീം കോടതിയെ അറിയിച്ചു

The post ചെൽസിയോട് ഗുഡ് ബൈ, സിറ്റിയിലേക്ക് റെക്കോർഡ് വരവ്; അർജന്റീനൻ താരം എൻസോ ഫെർണാണ്ടസ് ഇനി മാഞ്ചസ്റ്റർ സിറ്റിയിൽ appeared first on Express Kerala.

Spread the love