September 2, 2026

ദോശ വൈകിയതിന് ക്രൂരത; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് സംഘം, ദമ്പതികൾക്ക് നേരെ ആക്രമണം

ദോശ വൈകിയതിന് ക്രൂരത; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് സംഘം, ദമ്പതികൾക്ക് നേരെ ആക്രമണം

ശൂരനാട്: ദോശ നൽകാൻ വൈകിയെന്ന നിസാരകാര്യത്തിന്റെ പേരിൽ തട്ടുകട അടിച്ചുതകർത്ത് ആക്രമണം. ശൂരനാട് കോയിക്കൽ ചന്തയിൽ മനാഫും ഭാര്യ സീനത്തും ചേർന്ന് നടത്തിവരുന്ന തട്ടുകടയാണ് മൂന്നംഗ സംഘം തകർത്തത്. സെപ്റ്റംബർ 1-ന് രാവിലെ എട്ടരയോടെയായിരുന്നു നാടകീയ സംഭവങ്ങൾ.

ആദ്യം എത്തിയവർക്ക് ഭക്ഷണം നൽകിയതിൽ പ്രകോപിതരായ സംഘം, തങ്ങൾക്ക് ദോശ നൽകാൻ വൈകിയെന്ന് ആരോചിച്ചാണ് കടയിലെത്തി ബഹളമുണ്ടാക്കിയത്. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. അക്രമിസംഘം കടയിലെ ചില്ല് അലമാരയും മറ്റ് പാത്രങ്ങളും ഉപകരണങ്ങളും പൂർണ്ണമായും അടിച്ചുതകർത്തു. ആക്രമണത്തിൽ നടത്തിപ്പുകാരായ ദമ്പതികൾക്കും പരിക്കേറ്റു.

Also Read: തലമുടി മുറിച്ചു, വീട്ടിലേക്ക് ആൺ സുഹൃത്തിനെയും കൂട്ടിക്കൊണ്ടെത്തി! 21കാരിയെ കൊലപ്പെടുത്തിയ അച്ഛൻ അറസ്റ്റിൽ

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ശൂരനാട് പോലീസിനു നേരെയും പ്രതികളുടെ ഭാഗത്തുനിന്ന് കയർക്കലുമുണ്ടായി. സംഭവവുമായി ബന്ധപ്പെട്ട് ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ അബിൻ ഭവനത്തിൽ അജി (46), അശ്വതി ഭവനത്തിൽ രമേശൻ (44) എന്നിവരെ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്തു. സംഘത്തിലെ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

അതിനിടെ, സംഘർഷത്തിനിടയിൽ ചില്ല് തറച്ചും പോലീസുമായുള്ള ഉന്തുംതള്ളിലും പ്രതിയായ അജിക്ക് പരിക്കേറ്റു. പോലീസ് പിടിച്ചുതള്ളിയപ്പോഴാണ് വീണതെന്നാണ് ബന്ധുക്കളുടെ പരാതിയെങ്കിലും പോലീസ് ഇത് നിഷേധിച്ചു. പരിക്കേറ്റ് ചികിത്സതേടിയ ശേഷമാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കടന്നുകളയാൻ ശ്രമിക്കുന്നതിനിടയിൽ കായംകുളം റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് രമേശൻ പിടിയിലായത്.

The post ദോശ വൈകിയതിന് ക്രൂരത; കൊല്ലത്ത് തട്ടുകട തല്ലിത്തകർത്ത് സംഘം, ദമ്പതികൾക്ക് നേരെ ആക്രമണം appeared first on Express Kerala.

Spread the love
See also  കരീന കപൂറിനായി ശബ്ദം നൽകി പാർവതി തിരുവോത്ത്! ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ദായ്‌റ’ ട്രെയ്‌ലർ പുറത്ത്