September 7, 2026

കരീന കപൂറിനായി ശബ്ദം നൽകി പാർവതി തിരുവോത്ത്! ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ദായ്‌റ’ ട്രെയ്‌ലർ പുറത്ത്

കരീന കപൂറിനായി ശബ്ദം നൽകി പാർവതി തിരുവോത്ത്! ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ദായ്‌റ’ ട്രെയ്‌ലർ പുറത്ത്

പൃഥ്വിരാജും കരീന കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ഹിന്ദി ചിത്രം ‘ദായ്‌റ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ജംഗ്ലീ പിക്‌ചേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്ന് നിർമ്മിക്കുന്ന ഈ ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലർ സംവിധാനം ചെയ്യുന്നത് മേഘ്‌ന ഗുൽസാറാണ്. റാസി, തൽവാർ, സാം ബഹാദൂർ തുടങ്ങിയ പ്രശസ്ത ചിത്രങ്ങൾക്ക് ശേഷം മേഘ്‌ന ഒരുക്കുന്ന ചിത്രം സെപ്റ്റംബർ 18-ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും.

സാമൂഹിക പ്രസക്തമായ ഒരു കുറ്റകൃത്യവും അതിനെത്തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ഏറെ നാളുകൾക്ക് ശേഷമാണ് പൃഥ്വിരാജ് ഒരു പൊലീസ് വേഷത്തിൽ എത്തുന്നത് എന്നത് മലയാളികൾക്കും ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിന്റെ മലയാളം പതിപ്പിൽ കരീന കപൂറിന് ശബ്ദം നൽകിയിരിക്കുന്നത് നടി പാർവതി തിരുവോത്താണ്.

Also Read:‘അല ബൊലേലോ’ ചെയ്തപ്പോൾ 5 ദിവസം ഗർഭിണി! ‘ജയിലർ 2’ അവസരം വന്നത് ഇങ്ങനെ

ചിത്രത്തിന്റെ തിരക്കഥ കേട്ട ഉടൻ തന്നെ അഭിനയിക്കാൻ സമ്മതം മൂളിയതായി പൃഥ്വിരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ മുന്നോട്ട് പോകുമ്പോൾ തന്റെ കഥാപാത്രവും അതിന്റെ സഞ്ചാരപഥവും തന്നെ പൂർണ്ണമായി ആകർഷിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മേഘ്‌ന ഗുൽസാറിന്റെ സംവിധാനമികവിലും കരീന കപൂറിനൊപ്പം പ്രവർത്തിക്കാനും സാധിച്ചതിൽ സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി. യഷ് കേശവാനിയും സീമ അഗർവാളും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പി.ആർ.ഒ സതീഷ് എരിയാളത്ത് ആണ്.

See also  ദില്ലി ഹോസ്റ്റൽ കെട്ടിടം തകർന്ന സംഭവം; കേന്ദ്രത്തിനെതിരെ വിമർശനവുമായി അഭിജീത് ദിപ്കെ, ‘പ്രധാനമന്ത്രി വീണ്ടും ഡിയുവിലെത്തി വിശദീകരിക്കുമോ?’ | Delhi hostel building collapse

The post കരീന കപൂറിനായി ശബ്ദം നൽകി പാർവതി തിരുവോത്ത്! ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ‘ദായ്‌റ’ ട്രെയ്‌ലർ പുറത്ത് appeared first on Express Kerala.

Spread the love