September 7, 2026

അടിമുടി മാറാൻ വൊഡാഫോൺ ഐഡിയ; ലോഗോ മാറ്റി വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി വിഐ!

അടിമുടി മാറാൻ വൊഡാഫോൺ ഐഡിയ; ലോഗോ മാറ്റി വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി വിഐ!

വിപണിയിൽ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അടിമുടി മാറ്റങ്ങളുമായി മുൻനിര ടെലികോം ദാതാക്കളായ വൊഡാഫോൺ ഐഡിയ. പുതിയ ബ്രാൻഡ് തന്ത്രങ്ങളുടെ ഭാഗമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാനെ കമ്പനിയുടെ പുതിയ ബ്രാൻഡ് അംബാസിഡറായി പ്രഖ്യാപിച്ചു. ‘വിഐ മാറുകയാണ്, തയ്യാറായിക്കോളൂ’ എന്ന സന്ദേശത്തോടെയുള്ള പുതിയ പരസ്യ ക്യാമ്പയിനുകൾക്കും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിനൊപ്പം തങ്ങളുടെ ഔദ്യോഗിക ലോഗോയിലും കമ്പനി ആവശ്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

രാജ്യത്തുടനീളം 4G, 5G സേവനങ്ങൾ വൻതോതിൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി വിവിധ ബാങ്കുകളിൽ നിന്നായി 45,000 കോടി രൂപ സമാഹരിക്കാനാണ് വിഐ ലക്ഷ്യമിടുന്നത്. ഇതിൽ 35,000 കോടി രൂപ വായ്പയായി നേടാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ഇതിനായി മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പ്രൊമോട്ടർമാരുടെ ശക്തമായ പിന്തുണയും ഉറപ്പുവരുത്തിയിട്ടുള്ള കമ്പനി, ഇതിനോടകം തന്നെ ആദ്യ ഗഡുവായി 6,400 കോടി രൂപ സമാഹരിച്ചുകഴിഞ്ഞു.

Also Read: ചാറ്റിംഗ് അനുഭവം അടിമുടി മാറുന്നു? കിടിലൻ പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് രംഗത്ത്!

See also  അടിവസ്ത്രങ്ങൾമാത്രം ധരിച്ചനിലയിൽ യുവതിയുടെ ശരീരഭാഗങ്ങൾ! പുഴയിലൂടെ ഒഴുകിയെത്തിയ ചാക്കുകളിൽ കുഞ്ഞിന്റെയും മൃതദേഹം

വരുന്ന ആഴ്ചകളിൽ ഉപഭോക്താക്കൾക്കായി ഒട്ടനവധി പുതിയ സേവനങ്ങളും ആധുനിക പ്ലാനുകളും അവതരിപ്പിക്കുമെന്ന് വിഐ സിഇഒ അഭിഷേക് കിഷോർ വ്യക്തമാക്കി. കമ്പനിയുടെ ഇപ്പോഴത്തെ ഈ പുതിയ ഐഡന്റിറ്റി വരുംകാലങ്ങളിൽ വലിയ വളർച്ചയും ശുഭാപ്തിവിശ്വാസവും നൽകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഷാരൂഖ് ഖാന്റെ ജനപ്രീതിയും വൻതോതിലുള്ള സാമ്പത്തിക നിക്ഷേപവും ഉപയോഗിച്ച് ടെലികോം വിപണിയിൽ പുതിയ വിപ്ലവം സൃഷ്ടിക്കാനാണ് കമ്പനിയുടെ നീക്കം.

The post അടിമുടി മാറാൻ വൊഡാഫോൺ ഐഡിയ; ലോഗോ മാറ്റി വിപണി പിടിക്കാൻ പുതിയ തന്ത്രങ്ങളുമായി വിഐ! appeared first on Express Kerala.

Spread the love