September 22, 2026

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പിണറായി വിജയന്‍

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പിണറായി വിജയന്‍

സ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ കേരളത്തില്‍ പൊലീസുണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ കത്തയച്ചു. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് വഴങ്ങുന്നുവെന്നും, വന്ദേമാതരം നിര്‍ബന്ധപൂര്‍വ്വം ആലപിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നതെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയത്തില്‍ എഐസിസി അധ്യക്ഷന്‍ അടിയന്തരമായി ഇടപെടണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം.

വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെയും സമരങ്ങളെയും അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമത്തെ പ്രതിപക്ഷ നേതാവ് നേരത്തെ തന്നെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പൊലീസിന്റെ മര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ കഴിയുന്ന വിദ്യാര്‍ഥികളെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വിദ്യാര്‍ഥികളുടെ സമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം സര്‍ക്കാര്‍ വെച്ചുപുലര്‍ത്തേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

The post എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് അതിക്രമം; മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പിണറായി വിജയന്‍ appeared first on Express Kerala.

Spread the love
See also  ചോക്കാട് കോട്ടപ്പുഴയിൽ മലവെള്ളപ്പാച്ചിൽ; ഒരു സ്ത്രീയുടെ മൃതദേഹം കൂടി കണ്ടെത്തി, മരണം മൂന്നായി | Chokkad Kottappuzha