September 8, 2026

200 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ, അടുത്ത സൂപ്പർ ഭൂഖണ്ഡം ജനിക്കും, അത് നമ്മളെയെല്ലാം കൊന്നേക്കാം..!

200 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ, അടുത്ത സൂപ്പർ ഭൂഖണ്ഡം ജനിക്കും, അത് നമ്മളെയെല്ലാം കൊന്നേക്കാം..!

ഭൂമിയിലെ ഭൂഖണ്ഡങ്ങൾ വീണ്ടും ഒന്നിച്ച് ഒരു വൻ ഭൂഖണ്ഡമായി മാറാൻ പോകുകയാണ്. ഏകദേശം 200 ദശലക്ഷം വർഷങ്ങൾക്ക് ശേഷം സംഭവിക്കുമെന്ന് ശാസ്ത്ര പഠനങ്ങൾ പറയുന്ന ഈ മാറ്റം മനുഷ്യരാശിക്ക് വലിയ ഭീഷണിയാകുന്ന ഒരു സാഹചര്യം സൃഷ്ടിച്ചേക്കാം. ഏകദേശം 200 ദശലക്ഷം വർഷം മുമ്പ് പാൻജിയാ പിളർന്നുതുടങ്ങിയതുപോലെ, അടുത്ത 200 ദശലക്ഷം വർഷത്തിനുള്ളിൽ ഭൂഖണ്ഡങ്ങൾ വീണ്ടും ഒന്നിച്ചുചേരും. 2018ൽ ജിയോളജിക്കൽ മാഗസിനിൽ പ്രസിദ്ധീകരിച്ച പഠനം ഇത്തരമൊരു സൂപ്പർ ഭൂഖണ്ഡം രൂപപ്പെടാൻ നാല് സാധ്യതകളാണ് മുന്നോട്ടുവയ്ക്കുന്നത്. നോവോപാംഗിയ, ഓറിക്ക, അമേസിയ, പാൻജിയാ അൾട്ടിമ എന്നിവയാണ് അവ.

നോവോപാൻജിയാ രൂപപ്പെട്ടാൽ പസഫിക് സമുദ്രം അടയുകയും അറ്റ്ലാന്റിക് സമുദ്രം കൂടുതൽ വിശാലമാകുകയും ചെയ്യും. അമേരിക്കൻ ഭൂഖണ്ഡങ്ങൾ കിഴക്കൻ ഏഷ്യയുമായും അന്റാർട്ടിക്കയുമായും ചേരും. ഭൂമധ്യരേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ചൂടും വരണ്ടതുമാകുമ്പോൾ തീരപ്രദേശങ്ങളിൽ ശക്തമായ മഴ ലഭിക്കും. ഓറിക്ക രൂപപ്പെട്ടാൽ പസഫിക്, അറ്റ്ലാന്റിക് സമുദ്രങ്ങൾ അടയുകയും ഭൂഖണ്ഡങ്ങൾ ഭൂമധ്യരേഖയ്ക്ക് ചുറ്റും വളയരൂപത്തിൽ ഒന്നിക്കുകയും ചെയ്യും. ഇത് ഇന്നത്തെ ഭൂമിയേക്കാൾ അൽപ്പം ചൂടും വരണ്ടതുമായിരിക്കുമെന്നാണ് വിലയിരുത്തൽ. അമേസിയയിൽ ആർട്ടിക് സമുദ്രം അടയുകയും അന്റാർട്ടിക്ക ഒഴികെയുള്ള ഭൂഖണ്ഡങ്ങൾ വടക്കൻ ധ്രുവത്തിലേക്ക് നീങ്ങുകയും ചെയ്യും. ഇതോടെ ദക്ഷിണാർധഗോളം വലിയൊരു സമുദ്രമായി മാറുകയും ധ്രുവങ്ങൾ കൂടുതൽ തണുത്ത് വർഷം മുഴുവൻ മഞ്ഞുമൂടിയ നിലയിലാകുകയും ചെയ്യും.

See also  എംഐഎസ്എ പരാമർശത്തിൽ പ്രതിഷേധം; തമിഴ്നാട് സ്പീക്കറുടെ ചേംബറിന് മുന്നിൽ ഡിഎംകെയുടെ ധർണ, എംഎൽഎമാരെ പുറത്താക്കി | Tamil Nadu Assembly DMK protest

ALSO READ:ഇറാന്റെ ‘കോട്ടതകർക്കുന്ന’ ‘ഖൈബർ ഷെകാൻ..! 1450 കിലോമീറ്റർ ദൂരം, അമേരിക്കൻ താവളങ്ങളെ ലക്ഷ്യമിട്ട് മിസൈൽ

എന്നാൽ മനുഷ്യരാശിക്ക് ഏറ്റവും വലിയ ഭീഷണിയാകുന്നത് പാൻജിയാ അൾട്ടിമ എന്ന നാലാമത്തെ സാധ്യതയാണെന്നാണ് പഠനം പറയുന്നത്. അറ്റ്ലാന്റിക് സമുദ്രം പൂർണമായി അടയുകയും പുതിയ സബ്‌ഡക്ഷൻ മേഖലകൾ രൂപപ്പെടുകയും ചെയ്യും. ഇന്ത്യൻ മഹാസമുദ്രവും അടഞ്ഞ് ഉൾക്കടൽ പോലെയാകും. അമേരിക്കയും ഏഷ്യയും തമ്മിൽ കൂട്ടിയിടിക്കുകയും എല്ലാ ഭൂഖണ്ഡങ്ങളും ഭൂമധ്യരേഖയ്ക്ക് ചുറ്റും വളയരൂപത്തിൽ ഒന്നിക്കുകയും ചെയ്യും. ഭൂഖണ്ഡത്തിന്റെ ഉൾപ്രദേശങ്ങൾ സമുദ്രത്തിൽനിന്ന് ആയിരക്കണക്കിന് മൈൽ അകലെയായതിനാൽ ഭൂമിയുടെ 90 ശതമാനം കരയും ചൂടേറിയ വരണ്ട മരുഭൂമിയായി മാറിയേക്കാം. ഇതിനൊപ്പം സൂര്യന്റെ തിളക്കം വർധിക്കുന്നതും താപനില ഉയരാൻ കാരണമാകും. ടെക്റ്റോണിക് ചലനങ്ങൾ മൂലമുള്ള നിരവധി അഗ്നിപർവത സ്ഫോടനങ്ങൾ അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവും ഉയർത്തും.

പാൻജിയാ അൾട്ടിമയിൽ താപനില 40 മുതൽ 70 ഡിഗ്രി സെൽഷ്യസ് വരെ എത്താമെന്നാണ് വിലയിരുത്തൽ. ഭൂമിയിലെ വെറും 8 മുതൽ 16 ശതമാനം വരെ കരപ്രദേശം മാത്രമേ സസ്തനികൾക്ക് വാസയോഗ്യമായി അവശേഷിക്കൂ. അതിശക്തമായ ചൂടും കാറ്റിന്റെ അഭാവവും കാരണം മനുഷ്യശരീരത്തിന് ചൂട് പുറത്തേക്ക് കളയാൻ കഴിയാതെ വരും. ഇത് സസ്തനികളുടെ ജീവന് താങ്ങാനാകുന്ന പരിധിയും മറികടന്ന് വൻതോതിലുള്ള വംശനാശത്തിലേക്ക് നയിക്കാമെന്നാണ് ശാസ്ത്രീയ നിഗമനം. എന്നാൽ ഈ മാറ്റം സംഭവിക്കാൻ 200 ദശലക്ഷത്തിലധികം വർഷം വേണ്ടിവരുമെന്നതിനാൽ ഇന്നത്തെ മനുഷ്യർ അതിന് സാക്ഷികളാകില്ല. അപ്പോഴേക്കും പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്ന മറ്റൊരു ജീവചക്രം ഭൂമിയിൽ രൂപപ്പെട്ടിട്ടുണ്ടാകാമെന്നതാണ് പ്രതീക്ഷ.

See also  ‘കില്ലർ റോബോട്ടുകൾ’ അതീവ അപകടം, മനുഷ്യ നിയന്ത്രണം നിർണായകം! ധാരണയിലെത്തി 128 രാജ്യങ്ങൾ

The post 200 ദശലക്ഷം വർഷങ്ങൾക്കുള്ളിൽ, അടുത്ത സൂപ്പർ ഭൂഖണ്ഡം ജനിക്കും, അത് നമ്മളെയെല്ലാം കൊന്നേക്കാം..! appeared first on Express Kerala.

Spread the love