September 8, 2026

ഹീറോ വന്നിട്ടാങ്കെ..! പാലിയേക്കരയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ടോൾ ബൂത്ത് തുറന്നുനൽകി മന്ത്രി

ഹീറോ വന്നിട്ടാങ്കെ..! പാലിയേക്കരയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ടോൾ ബൂത്ത് തുറന്നുനൽകി മന്ത്രി

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ട് ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഞായറാഴ്ച വൈകീട്ട് 5.45ഓടെയായിരുന്നു സംഭവം. തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് കാറിൽ പോകുകയായിരുന്ന മന്ത്രിക്ക് പാലിയേക്കരയിൽ എത്തിയപ്പോഴാണ് വലിയ ഗതാഗതക്കുരുക്ക് ശ്രദ്ധയിൽപ്പെട്ടത്.

വിയ്യൂർ സെൻട്രൽ ജയിലിൽ പുതിയ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി. ടോൾ പ്ലാസയുടെ ഇരുവശങ്ങളിലുമായി രണ്ട് കിലോമീറ്ററിലേറെ നീളത്തിൽ വാഹനങ്ങളുടെ നിരയുണ്ടായിരുന്നു. തുടർന്ന് എമർജൻസി ട്രാക്കിൽ കാർ നിർത്തി ഇറങ്ങിയ മന്ത്രി, പേഴ്സണൽ സ്റ്റാഫിനും ഗൺമാനുമൊപ്പമാണ് ടോൾ ബൂത്തുകളിലേക്ക് എത്തിയത്. 12 ടോൾ ബൂത്തുകളും തുറന്ന് വാഹനങ്ങൾ കടത്തിവിട്ടു. ഏകദേശം 10 മിനിറ്റോളം ഇരുവശത്തേക്കുമുള്ള ബൂത്തുകൾ തുറന്നാണ് ഗതാഗതക്കുരുക്ക് കുറയ്ക്കാൻ ശ്രമിച്ചത്.

ALSO READ:‘കില്ലർ റോബോട്ടുകൾ’ അതീവ അപകടം, മനുഷ്യ നിയന്ത്രണം നിർണായകം! ധാരണയിലെത്തി 128 രാജ്യങ്ങൾ

പാലിയേക്കര ടോൾ പ്ലാസയിൽ ദിവസങ്ങളായി രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. വാഹനയാത്രക്കാർ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട സാഹചര്യമാണ്. ആമ്പല്ലൂർ മുതൽ തലോർ വരെ ദേശീയപാതയിലും വാഹനങ്ങളുടെ നീണ്ടനിര പതിവായിരിക്കുകയാണ്. ഇതോടെ ടോൾ പ്ലാസ അധികൃതരും പോലീസും ആവശ്യമായ രീതിയിൽ ഇടപെടുന്നില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.

See also  തകർന്ന കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഫോൺവിളി..! ഡൽഹിയിൽ മരണം മൂന്നായി

ഗതാഗതക്കുരുക്കിൽപ്പെട്ട യാത്രക്കാർക്ക് ആശ്വാസമാകുന്ന രീതിയിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. ടോൾ ബൂത്തുകൾ തുറന്ന് വാഹനങ്ങൾ വേഗത്തിൽ കടത്തിവിട്ടതോടെ കുറച്ചുസമയത്തേക്കെങ്കിലും ഗതാഗതം സുഗമമാക്കാൻ സാധിച്ചു. എന്നാൽ പാലിയേക്കരയിലെ ദിവസങ്ങളായുള്ള ഗതാഗതപ്രശ്നത്തിന് സ്ഥിരമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഇനി ശ്രദ്ധിക്കപ്പെടുന്നത്.

The post ഹീറോ വന്നിട്ടാങ്കെ..! പാലിയേക്കരയിൽ രൂക്ഷമായ ഗതാഗതക്കുരുക്കിനിടെ ടോൾ ബൂത്ത് തുറന്നുനൽകി മന്ത്രി appeared first on Express Kerala.

Spread the love