ഹോർമുസിൽ സൗദി ടാങ്കറിന് നേരെയുണ്ടായ ആക്രമണം; 16 ജീവനക്കാരെ രക്ഷപ്പെടുത്തി ഒമാൻ നേവി | Strait of Hormuz attack


മസ്‌കത്ത്: ഹോർമുസ് കടലിടുക്കിൽ സൗദി ടാങ്കർ കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് രക്ഷാപ്രവർത്തനത്തിന് സഹായവുമായി റോയൽ ഒമാൻ നേവി (Strait of Hormuz attack). കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായി ഒമാൻ നേവി അറിയിച്ചു.
ആക്രമണസമയത്ത് കപ്പലിൽ ആകെ 25 ജീവനക്കാരാണ് ഉണ്ടായിരുന്നത്. സംഭവത്തിൽ ഫിലിപ്പീൻസ് സ്വദേശികളായ രണ്ട് ജീവനക്കാർ കൊല്ലപ്പെട്ടിരുന്നു.
ഓഗസ്റ്റ് അവസാനത്തോടെയാണ് സൗദി കപ്പലായ സിദ്‌റിൽ പ്രൊജക്‌ടൈൽ പതിച്ചത്. ആക്രമണത്തെ തുടർന്ന് റോയൽ ഒമാൻ നേവി കപ്പൽ ആവശ്യമായ ലോജിസ്റ്റിക്, വൈദ്യ സഹായങ്ങൾ ലഭ്യമാക്കി. ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ നിന്ന് ഏകദേശം രണ്ട് നോട്ടിക്കൽ മൈൽ അകലെയാണ് ആക്രമണം നടന്നത്. മുസന്ദം ഗവർണറേറ്റിന് വടക്ക് പടിഞ്ഞാറ് ഭാഗത്തായിരുന്നു കപ്പലിന്റെ സ്ഥാനം.
സംഭവത്തെക്കുറിച്ചുള്ള വിവരം ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററാണ് പുറത്തുവിട്ടത്. ആക്രമണത്തിന്റെ കൂടുതൽ വിശദാംശങ്ങൾ സംബന്ധിച്ച് അധികൃതർ അന്വേഷണം തുടരുകയാണ്.
Story Summary:
The Royal Oman Navy assisted in the evacuation of 16 crew members from a Saudi tanker attacked in the Strait of Hormuz. The vessel had 25 crew members, including two Filipino nationals who were killed in the attack.

