‘മുൻകാല പ്രാബല്യത്തോടെ ഇപ്പോൾ കത്ത് നൽകിയെങ്കിൽ അത് ശരിയല്ല, തീയതിയടക്കം പരിശോധിക്കും’: രമ്യ ഹരിദാസിൻ്റെ നടപടിയിൽ അതൃപ്തി വ്യക്തമാക്കി KPCC പ്രസിഡൻ്റ് | KPCC President


തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ പാർട്ടി നിർദ്ദേശങ്ങൾ മറികടന്ന് പ്രവർത്തിച്ച രമ്യ ഹരിദാസ് എം.എൽ.എയുടെ നടപടിയിൽ കടുത്ത അതൃപ്തി പരസ്യമാക്കി കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ്. പാളയം പ്രദീപിനെ അഡീഷണൽ പി.എ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകിയത് അഭികാമ്യമല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.(KPCC President Sunny Joseph expressed deep dissatisfaction over Remya Haridas MLA’s decision)
മുൻകാല പ്രാബല്യത്തോടെയാണ് കത്ത് നൽകിയതെങ്കിൽ അത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് നൽകിയ തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പാർട്ടി പരിശോധിക്കും. സംഭവം അന്വേഷിക്കുന്ന എ.എം. ഹസ്സൻ നേതൃത്വം നൽകുന്ന സമിതിയമായി വിഷയം ചർച്ച ചെയ്യുമെന്നും, ചിറയിൻകീഴിൽ ഉണ്ടായ സംഭവങ്ങൾ പാർട്ടിക്ക് വലിയ നാണക്കേടാണ് ഉണ്ടാക്കിയതെന്നും സണ്ണി ജോസഫ് ഓർമ്മിപ്പിച്ചു.
വിവാദത്തിൽ സമവായമുണ്ടാക്കാൻ കെ.പി.സി.സി ശ്രമിക്കുന്നതിനിടെയാണ് പാർട്ടി നിർദ്ദേശം തള്ളി രമ്യ ഹരിദാസ് നീക്കം നടത്തിയത്. മുൻകാല പ്രാബല്യത്തോടെ പ്രദീപിനെ അഡീഷണൽ സ്റ്റാഫായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകുകയായിരുന്നു.
Story Summary
KPCC President Sunny Joseph expressed deep dissatisfaction over Remya Haridas MLA’s decision to request the appointment of suspended leader Palayam Pradeep as her additional PA, defying party directives following the Chirayinkeezhu clash.

