September 8, 2026

‘പെൺസുഹൃത്ത് നൽകുന്നത് 0% പലിശ, എഫ്.ഡിക്ക് 14.40%’; ചെന്നൈ മെട്രോയിലെ എഫ്.ഡി പരസ്യത്തിനെതിരെ പ്രതിഷേധം; സ്ത്രീകളെ അപമാനിക്കുന്നതെന്ന് ആരോപണം | Chennai Metro advertisement

‘പെൺസുഹൃത്ത് നൽകുന്നത് 0% പലിശ, എഫ്.ഡിക്ക് 14.40%’; ചെന്നൈ മെട്രോയിലെ എഫ്.ഡി പരസ്യത്തിനെതിരെ പ്രതിഷേധം; സ്ത്രീകളെ അപമാനിക്കുന്നതെന്ന് ആരോപണം | Chennai Metro advertisement
Chennai Metro advertisement

ചെന്നൈ: ചെന്നൈ മെട്രോ ട്രെയിനിൽ പ്രദർശിപ്പിച്ച സ്ഥിര നിക്ഷേപ (എഫ്.ഡി) പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധം (Chennai Metro advertisement). സ്ത്രീകളെ അപമാനിക്കുകയും വസ്തുവൽക്കരിക്കുകയും ചെയ്യുന്ന തരത്തിലുള്ള പരാമർശമാണ് പരസ്യത്തിലുള്ളതെന്നാണ് ഉയരുന്ന പ്രധാന ആരോപണം.

തിരുവള്ളൂർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റിയുടെ പരസ്യമാണ് വിവാദമായത്. “പെൺസുഹൃത്ത് നൽകുന്നത് 0% പലിശ, എന്നാൽ ഞങ്ങളുടെ എഫ്.ഡിക്ക് 14.40%” എന്ന വാചകമാണ് പരസ്യത്തിലുണ്ടായിരുന്നത്.

നിക്ഷേപ പദ്ധതിയുടെ ഉയർന്ന പലിശനിരക്ക് പ്രചരിപ്പിക്കാൻ സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള താരതമ്യം ഉപയോഗിച്ചതാണ് വിമർശനങ്ങൾക്ക് കാരണമായത്. ദിവസേന ആയിരക്കണക്കിന് പേർ യാത്ര ചെയ്യുന്ന പൊതുഗതാഗത സംവിധാനങ്ങളിൽ സ്ത്രീകളുടെ അന്തസ്സിനെ മാനിക്കുന്ന പരസ്യങ്ങൾ മാത്രമേ അനുവദിക്കാവൂ എന്ന് ഡി.എം.കെ എം.പി തമിഴാച്ചി തങ്കപാണ്ഡ്യൻ ആവശ്യപ്പെട്ടു.

വിവാദ പരസ്യം അടിയന്തരമായി നീക്കം ചെയ്യണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ പരസ്യങ്ങൾക്ക് അനുമതി നൽകുന്നതിന് മുമ്പ് കർശന പരിശോധന നടത്തണമെന്നും അവർ എക്സ് പ്ലാറ്റ്‌ഫോമിലൂടെ ആവശ്യപ്പെട്ടു.

രാഷ്ട്രീയ ഭേദമന്യേ പരസ്യത്തിനെതിരെ വിമർശനം ശക്തമായി തുടരുകയാണ്. പരസ്യത്തിന് അനുമതി നൽകിയവർക്കും അതിന് പിന്നിൽ പ്രവർത്തിച്ചവർക്കുമെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എ.ഐ.എ.ഡി.എം.കെ വക്താവ് കോവൈ സത്യൻ ആവശ്യപ്പെട്ടു.

See also  അതിർത്തിയിൽ ഒരു വിട്ടുവീഴ്ചയുമില്ല..! നിലപാട് വ്യക്തമാക്കി ഇന്ത്യ

സംഭവത്തിൽ ചെന്നൈ മെട്രോ റെയിൽ അധികൃതരിൽ നിന്ന് വിശദീകരണം തേടി വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.

Story Summary:
A fixed deposit advertisement displayed inside a Chennai Metro train has triggered protests over its alleged derogatory and objectifying reference to women. Political leaders and organisations have called for the advertisement to be removed and demanded stricter scrutiny of advertisements displayed in public transport systems.

Spread the love