September 8, 2026

വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി

വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി

ഷ്യൻ ഗെയിംസിൽ മെഡൽ നേടുന്ന മലയാളി കായികതാരങ്ങൾക്ക് വൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി ഒ.ജെ. ജനീഷ്. ഗെയിംസിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കുന്ന താരങ്ങൾക്ക് 50 ലക്ഷം രൂപ വീതവും, വെള്ളി മെഡൽ നേടുന്നവർക്ക് 30 ലക്ഷം രൂപയും, വെങ്കലം നേടുന്നവർക്ക് 20 ലക്ഷം രൂപയും സർക്കാരിന്റെ ഭാഗത്തുനിന്ന് സമ്മാനമായി നൽകും.

മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാ കായികതാരങ്ങൾക്കും ഒരു ലക്ഷം രൂപ വീതം മുൻകൂർതുകയായി നൽകുമെന്നും മന്ത്രി വ്യക്തമാക്കി. താരങ്ങൾക്ക് പുറമെ മികച്ച പിന്തുണ നൽകുന്ന പരിശീലകരെയും സർക്കാർ ആദരിക്കുന്നുണ്ട്. സ്വർണ്ണ മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 5 ലക്ഷം രൂപയും, വെള്ളി മെഡൽ ജേതാക്കളുടെ പരിശീലകർക്ക് 3 ലക്ഷം രൂപയും, വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപ വീതവും പാരിതോഷികം നൽകാനാണ് തീരുമാനം. കായികരംഗത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനാണ് പുതിയ പ്രഖ്യാപനം.

The post വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി appeared first on Express Kerala.

See also  സംസ്ഥാനത്ത് കടുത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്; സാധാരണയിലും നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കാം
Spread the love