September 9, 2026

പാക് ടീം പത്ത് വർഷം പിന്നോട്ട് പോയി; ബോർഡിന്റെ പ്രവർത്തനശൈലിക്കെതിരെ തുറന്നടിച്ച് സയീദ് അജ്മൽ

പാക് ടീം പത്ത് വർഷം പിന്നോട്ട് പോയി; ബോർഡിന്റെ പ്രവർത്തനശൈലിക്കെതിരെ തുറന്നടിച്ച് സയീദ് അജ്മൽ

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പി.സി.ബി) പ്രവർത്തനശൈലിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ സ്പിൻ ഇതിഹാസം സയീദ് അജ്മൽ രംഗത്ത്. ബോർഡിന്റെ നിലപാടുകൾ കാരണം പാക് ടീം ഒരു ദശാബ്ദം പിന്നോട്ട് പോയെന്നും, തെറ്റായ തീരുമാനങ്ങൾ മൂലം കളിക്കാർ തുടർച്ചയായി അപമാനിക്കപ്പെടുകയാണെന്നും അദ്ദേഹം തുറന്നടിച്ചു. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിന് മുന്നോടിയായി ‘സാമാ ടിവി’ക്ക് നൽകിയ അഭിമുഖത്തിലാണ് അജ്മൽ പാക് ക്രിക്കറ്റിലെ പ്രതിസന്ധികളെക്കുറിച്ച് സംസാരിച്ചത്.

ബോർഡിന്റെ നിരന്തരമായ മാറ്റങ്ങളും അശാസ്ത്രീയമായ തീരുമാനങ്ങളും കളിക്കാരെ മാനസികമായി തളർത്തുന്നതായി അജ്മൽ കുറ്റപ്പെടുത്തി. മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെപ്പോലും പെട്ടെന്ന് ഒഴിവാക്കുന്നത് കളിക്കാരെ അപമാനിക്കുന്നതിന് തുല്യമാണ്. പുതുമുഖങ്ങൾക്ക് അവസരം നൽകുകയെന്നതിലുപരി, നിലവിലുള്ള മികച്ച കളിക്കാരെ പൂർണ്ണമായി തഴയുന്ന സമീപനമാണ് ബോർഡിന്റേതെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈ-പെർഫോമൻസ് ഡയറക്ടർ ആഖിബ് ജാവേദും റെഡ്-ബോൾ ഹെഡ് കോച്ച് മൈക്ക് ഹെസനും ചേർന്നാണ് നിലവിൽ ടീമിന്റെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും, ഇവരുടെ ഈഗോ പ്രശ്നങ്ങളാണ് പാക് ടീമിന്റെ ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

See also  സമാധാനത്തിനായി അമേരിക്ക ഓടിയെത്തിയപ്പോൾ യുദ്ധം വീണ്ടും കനത്തു; റഷ്യ–യുക്രെയ്ൻ പോരാട്ടത്തിൽ നിർണായക മണിക്കൂറുകൾ

Also Read:വിയർപ്പൊഴുക്കുന്ന കായികതാരങ്ങൾക്ക് പൊൻതിളക്കം; സ്വർണ്ണത്തിന് 50 ലക്ഷവും വെള്ളിയ്ക്ക് 30 ലക്ഷവും പ്രഖ്യാപിച്ച് കായികമന്ത്രി

ഈ രണ്ട് പേരുമാണ് ടീമിലെ എല്ലാ പ്രശ്നങ്ങൾക്കും ഉത്തരവാദികളെന്ന് അജ്മൽ ചൂണ്ടിക്കാട്ടി. സ്ഥിരതയോടെ കളിക്കാൻ അവസരം ലഭിച്ചാൽ മാത്രമേ ഏത് താരത്തിനും അന്താരാഷ്ട്ര തലത്തിൽ തിളങ്ങാൻ സാധിക്കൂ. എന്നാൽ പാകിസ്ഥാൻ ക്രിക്കറ്റിൽ അത്തരത്തിലുള്ള യാതൊരുവിധ ദീർഘകാല പ്ലാനിംഗും നിലവിലില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

The post പാക് ടീം പത്ത് വർഷം പിന്നോട്ട് പോയി; ബോർഡിന്റെ പ്രവർത്തനശൈലിക്കെതിരെ തുറന്നടിച്ച് സയീദ് അജ്മൽ appeared first on Express Kerala.

Spread the love