September 9, 2026

എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സംസ്ഥാന ക്വാട്ടയിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു | Kerala MBBS admission 2026

എംബിബിഎസ്, ബിഡിഎസ് പ്രവേശനം; സംസ്ഥാന ക്വാട്ടയിലെ രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു | Kerala MBBS admission 2026
Kottarakkara Taluk Hospital

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളജുകളിലെ 2026 വർഷത്തെ എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സംസ്ഥാന ക്വാട്ടാ സീറ്റുകളിലേക്കുള്ള രണ്ടാംഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു (Kerala MBBS admission 2026). നിലവിലുള്ള ഹയർ ഓപ്ഷനുകൾ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ പരിഗണിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഓൺലൈൻ കൺഫർമേഷൻ നിർബന്ധമായും പൂർത്തിയാക്കണം.

ഇതിനായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ ‘Confirm’ ബട്ടൺ ക്ലിക്ക് ചെയ്ത് ഓൺലൈൻ കൺഫർമേഷൻ നടത്തണം. കൺഫർമേഷൻ പൂർത്തിയാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും ആവശ്യമില്ലാത്ത ഓപ്ഷനുകൾ റദ്ദാക്കാനും സൗകര്യമുണ്ടാകും.

സെപ്റ്റംബർ 11ന് രാവിലെ 10 മണി വരെയാണ് ഓപ്ഷൻ പുനഃക്രമീകരണം, റദ്ദാക്കൽ തുടങ്ങിയ നടപടികൾക്ക് സമയം അനുവദിച്ചിരിക്കുന്നത്. വിദ്യാർഥികൾ സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കണമെന്ന് അധികൃതർ അറിയിച്ചു.

അതേസമയം, എൻ.ആർ.ഐ ക്വാട്ടാ സീറ്റുകളിലേക്ക് ഈ ഘട്ടത്തിൽ ഓപ്ഷൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള സൗകര്യവും ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാം. ഹെൽപ്‌ലൈൻ നമ്പറുകൾ: 0471 2332120, 0471 2338487.

See also  എവിടെ നോക്കിയാലും എൺപതുകളുടെ ഫീൽ! സോഷ്യൽ മീഡിയയെ ‘റെട്രോ ലുക്കിൽ’ തളച്ചിട്ട് ഇൻസ്റ്റഗ്രാം ട്രെൻഡ്

Story Summary: The second-round allotment process for 2026 MBBS and BDS state quota seats in Kerala has begun. Students who want their existing higher options to be considered must complete online confirmation by clicking the ‘Confirm’ button before September 11 at 10 AM.

Spread the love