September 9, 2026

‘ഇതിൽ രാഷ്ട്രീയമില്ല, ഗൗരവകരമായ കേസ്, നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്, തീരുമാനം വൈകാതെ പ്രഖ്യാപിക്കും’: പിണറായിക്കെതിരായ ED നടപടിയിൽ മുഖ്യമന്ത്രി VD സതീശൻ | VD Satheesan

‘ഇതിൽ രാഷ്ട്രീയമില്ല, ഗൗരവകരമായ കേസ്, നിയമപരമായ പരിശോധന നടത്തേണ്ടതുണ്ട്, തീരുമാനം വൈകാതെ പ്രഖ്യാപിക്കും’: പിണറായിക്കെതിരായ ED നടപടിയിൽ മുഖ്യമന്ത്രി VD സതീശൻ | VD Satheesan
VD Satheesan

തിരുവനന്തപുരം: മാസപ്പടിക്കേസിൽ അഴിമതി നിരോധന നിയമപ്രകാരം മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെ കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്തിൽ കൃത്യമായ നിയമപരിശോധനകൾക്ക് ശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കേസിൽ യാതൊരുവിധ രാഷ്ട്രീയ ഇടപെടലുമില്ലെന്നും സർക്കാരിന്റെ തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.(VD Satheesan States Decision On ED Letter Against Pinarayi Vijayan Pending Legal Scrutiny)

കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും രാഷ്ട്രീയ പാർട്ടി ഫണ്ട് കൈപ്പറ്റുന്നത് സാധാരണയാണെങ്കിലും, ഈ കേസ് അതിൽ നിന്നും തികച്ചും വ്യത്യസ്തവും ഗൗരവതരവുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്ര ഏജൻസി അയച്ച കത്തിൽ കേവലം ആരോപണങ്ങൾ മാത്രമല്ല, വളരെ ഗൗരവതരമായ തെളിവുകളും ഉൾപ്പെട്ടിട്ടുണ്ട്. ഇഡി അയച്ച കത്തായതുകൊണ്ട് മാത്രം അത് പരിശോധിക്കാതെ തിരിച്ചയക്കാൻ സർക്കാരിന് കഴിയില്ലെന്ന് വി.ഡി. സതീശൻ പറഞ്ഞു.

മുൻപ് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജൻസികൾ നടപടിയെടുത്തപ്പോഴും കോൺഗ്രസ് അതിനെ നിയമപരമായാണ് നേരിട്ടത്. 55 മണിക്കൂറിലധികം ചോദ്യം ചെയ്യലിന് വിധേയരായിട്ടും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുകയാണ് ചെയ്തത്. കേസിൽ രാഷ്ട്രീയം വരുമ്പോൾ അതിനെ രാഷ്ട്രീയമായി ചൂണ്ടിക്കാണിക്കുന്നതിൽ തെറ്റില്ലെന്നും, എന്നാൽ ഭരണഘടനാ സ്ഥാപനം നൽകുന്ന നിർദ്ദേശങ്ങൾ നിയമപരമായി പരിശോധിക്കേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.ഇഡിയുടെ കത്തുമായി ബന്ധപ്പെട്ട് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയിരിക്കുകയാണ്.

See also  അരുണാചൽ പ്രദേശും അക്‌സായി ചിനും ഇന്ത്യയ്ക്ക് പുറത്തായി; യുഎൻ പുതിയ മാപ്പിനെ ചൊല്ലി വിവാദം | UN new map

Story Summary

Chief Minister V.D. Satheesan stated that the government will make a decision regarding the ED’s recommendation to register a case under the Prevention of Corruption Act against Opposition Leader Pinarayi Vijayan in the CMRL-Exalogic transaction after thorough legal examination. He emphasized that the matter is being handled legally without political bias.

Spread the love