ഖർഗെയ്‌ക്കെതിരായ ശുദ്ധീകരണ വിവാദം: അജ്ഞാതരായ ആളുകൾക്കെതിരെ FIR രജിസ്റ്റർ ചെയ്ത് ഹൽദ്വാനി പോലീസ് | Purification Row


ഹൽദ്വാനി: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പങ്കെടുത്ത് സംസാരിച്ച ഹൽദ്വാനിയിലെ രാംലീല മൈതാനം ‘ശുദ്ധീകരിച്ച’ സംഭവത്തിൽ അജ്ഞാതരായ ആളുകൾക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പട്ടികജാതി/പട്ടികവർഗ്ഗ അക്രമ നിരോധന നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തി ഹൽദ്വാനി കൊട്വാലി പോലീസാണ് കേസ് എടുത്തത്.(Purification Row FIR Registered Over Purification Ceremony At Kharge Rally Venue)
സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഞ്ജു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഓഗസ്റ്റ് 8-ന് മല്ലികാർജുൻ ഖർഗെ പങ്കെടുത്ത പൊതുയോഗത്തിന് പിന്നാലെ, ഓഗസ്റ്റ് 10-ന് വേദി ‘ശുദ്ധി കലശം’ നടത്തി വൃത്തിയാക്കിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഖർഗെയുടെ പരിപാടിക്ക് ശേഷം ഇത്തരം ചടങ്ങ് നടത്തിയത് ജാതീയമായ അധിക്ഷേപവും തൊട്ടുകൂടായ്മ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന് പരാതിയിൽ ആരോപിക്കുന്നു. വിഷയത്തിന് ജാതിമാനങ്ങൾ നൽകി സമൂഹത്തിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ നേരത്തെ ഓഗസ്റ്റ് 30-ന് കേസെടുത്തിരുന്നു.
Story Summary
The Uttarakhand Police registered an FIR against unknown persons under the SC/ST Act and Bharatiya Nyaya Sanhita over the alleged “purification” ceremony conducted at Haldwani’s Ramlila Maidan following a rally by Congress president Mallikarjun Kharge. Senior IPS officer Jagdish Chandra will lead the investigation into the matter.

