September 10, 2026

നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക്‌ യാത്രിക മരിച്ചു

നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക്‌ യാത്രിക മരിച്ചു

പാലക്കാട്: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ മുടിക്കോട് വട്ടക്കല്ലിൽ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞ കാർ ബൈക്കിൽ ഇടിച്ച് ബൈക്ക്‌ യാത്രിക മരിച്ചു. 

പുതുക്കോട് മണപ്പാടം പാട്ടോല ചരപ്പറമ്പിൽ വീട്ടിൽ ലത (51) ആണ് മരിച്ചത്. ബൈക്ക്‌ ഓടിച്ച മകൻ വിഷ്ണു പരിക്കേറ്റ് ചികിത്സയിലാണ്. 


ചൊവ്വാഴ്ച രാത്രി 11ന്‌ വട്ടക്കല്ലിനും ആറാം കല്ലിനും ഇടയിലാണ് അപകടം കാറിൽ ഉണ്ടായിരുന്ന കല്ലിങ്കൽപ്പാടം സ്വദേശി മുരിയാട്ടിൽ വിഷ്ണു, സുഹൃത്ത് വിഷ്ണു എന്നിവർക്കും പരിക്കേറ്റു. 


പാലക്കാട് ഭാഗത്തേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. 

ബൈക്കിൽ സഞ്ചരിച്ച ലതയ്ക്കും കാറിൽ ഉണ്ടായിരുന്ന കല്ലിങ്കൽ പാടം സ്വദേശി വിഷ്ണുവിനും സാരമായി പരിക്കേറ്റു. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബുധനാഴ്ച പുലർച്ചെ മൂന്നോടെയാണ് ലത മരിച്ചത്.

Spread the love
See also  സിൽക്ക് സ്മിത എനിക്ക് മൂത്ത സഹോദരിയെ പോലെ; ഒരിക്കലും മറക്കാനാവാത്ത സൗഹൃദത്തെക്കുറിച്ച് നടി ഉർവശി