September 10, 2026

“രാഷ്ട്രീയ നേതൃത്വം മതവിധികൾ വിശദീകരിച്ച് ബഹുസ്വര സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കരുത്”; എല്ലാ മതങ്ങളിലെയും കാര്യങ്ങൾ വി ഡി സതീശൻ വിശദീകരിക്കുമോ എന്നും ഉസ്താദ് മുഹമ്മദ്‌ ഖാസിം കോയ

"രാഷ്ട്രീയ നേതൃത്വം മതവിധികൾ വിശദീകരിച്ച് ബഹുസ്വര സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കരുത്"; എല്ലാ മതങ്ങളിലെയും കാര്യങ്ങൾ വി ഡി സതീശൻ വിശദീകരിക്കുമോ എന്നും ഉസ്താദ് മുഹമ്മദ്‌ ഖാസിം കോയ

പൊന്നാനി:   സംസ്ഥാനത്തിന്റെ ഭരണം  നിർവഹിക്കാൻ  ബാധ്യതപ്പെട്ട മുഖ്യമന്ത്രിയോ മറ്റു  രാഷ്ട്രീയ  നേതാവുകളോ പാർട്ടിയോ  മതങ്ങളുടെ  വിധിവിലക്കുകളെ  വിശദീകരിക്കാൻ  ഒരുമ്പെടുന്നത്  ബഹുസ്വര സമൂഹത്തിൽ  സമാധാനം  തകർക്കുന്നതിലേക്കാണ്  വഴിവെക്കുകയെന്ന്   മുൻ സംസ്ഥാന  ഹജ്ജ് കമ്മിറ്റിയംഗം  ഉസ്താദ്  കെ എം മുഹമ്മദ് ഖാസിം കോയ   അഭിപ്രായപ്പെട്ടു.  

സ്ത്രീജനങ്ങളെ  സംബന്ധിച്ച  വിഷയത്തിൽ  ഇസ്‌ലാമിനെ  വിശദീകരിക്കാൻ  സംസ്ഥാന മുഖ്യമന്ത്രി   ടി ഡി സതീശൻ  നടത്തിയ  വിവാദ  പ്രസ്താവന  പരാമർശിക്കുകയായിരുന്നു  ഉസ്താദ്.


ഇസ്ലാമിക ചരിത്രത്തിലെ  ജമൽയുദ്ധം  എന്ന പേരിലറിയപ്പെടുന്ന  സംഭവം  സംബന്ധിച്ച്‌  മുഖ്യമന്ത്രി തന്റെ  അധികാര  പരിധിക്കും അപ്പുറത്തുള്ളതിലെ കൈകടത്തൽ  ആയെന്ന്   ഖാസിം കോയ  തുടർന്നു.  


 

അതോടൊപ്പം  മുഖ്യമന്ത്രിയുടെ  പരാമർശം  വിഷയത്തിലുള്ള  അദ്ദേഹത്തിന്റെ  തികഞ്ഞ  അജ്ഞാത വെളിവാകുന്നതുമാണ്.   ഇസ്ലാമിക ചരിത്ര വസ്തുതകളെ തങ്ങളുടെ താല്പര്യങ്ങൾക്ക് വേണ്ടി ആരും വളച്ചൊടിക്കാനും പാടില്ലാ.  

സ്ത്രീജനങ്ങളെ  സംബന്ധിച്ച  വിഷയത്തിൽ  ഇസ്‌ലാമിനെ  വിശദീകരിക്കാൻ  സംസ്ഥാന മുഖ്യമന്ത്രി   ടി ഡി സതീശൻ  നടത്തിയ  വിവാദ  പ്രസ്താവന  പരാമർശിക്കുകയായിരുന്നു  ഉസ്താദ്.

See also  യൂറോപ്പിൽ ആത്മഹത്യാ നിരക്കിൽ കുറവെന്ന് യൂറോസ്റ്റാറ്റ്. മുന്നിൽ ലിത്വാനിയയും ഹംഗറിയും. സ്പെയിനിലും ആശ്വാസകരമായ മാറ്റം. എങ്കിലും ആശങ്കയൊഴിയാതെ ലോകം. 'തുറന്നു സംസാരിക്കാം' എന്ന ആഹ്വാനവുമായി ലോകാരോഗ്യ സംഘടന

ഇസ്ലാമിനെ  സംബന്ധിച്ചിടത്തോളം  അല്ലാഹുവിന്റെയും   റസൂലിന്റെയും   കല്പനകൾ  മതം പഠിച്ച പണ്ഡിതൻമാരാണ്  വിശദീകരിക്കേണ്ടത്.     പണ്ഢിതന്മാർക്ക്  അതാത്  സമുദായത്തിലെ   സാധാരണക്കാരോട്   ഉപദേശ നിർദേശങ്ങളും  വിധിവിലക്കുകളും  പറയാനുള്ള  അധികാരവും  രാഷ്ട്രീയ  നേതൃത്വം  വിട്ടുകൊടുക്കണം.    


എല്ലാ  മതങ്ങളെ  സംബന്ധിച്ചും   ഇത്  വകവെച്ചു കൊടുത്തേ  മതിയാകൂ.    പ്രത്യേകിച്ച്  ഇന്ത്യ  പോലുള്ള   നാനാ  മതസ്ഥർ  സൗഹാർദത്തോടെ  കഴിയുന്ന  രാജ്യങ്ങളിൽ –   ഖാസിം കോയ  വിശദീകരിച്ചു.  


 

മുഖ്യമന്ത്രിക്ക്   മതകാര്യങ്ങളിൽ  അത്രയ്ക്ക്  താല്പര്യമുണ്ടെങ്കിൽ  എല്ലാ   മതങ്ങളെയും  സ്പർശിച്ച്  പ്രസ്താവന  ഇറക്കാൻ  ധൈര്യമുണ്ടോയെന്നും  ശബരിമലയിലെ  സ്ത്രീപ്രവേശനത്തിൽ  എന്തേ  മറ്റൊന്നായെന്നും  അദ്ദേഹം  ചോദിച്ചു.

 പൊന്നാനിയിലെ ആദ്യത്തെ പള്ളികളിൽ ഉൾപ്പെട്ട തോട്ടുങ്ങൽ ജുമുഅ ത്ത് പള്ളി മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മീലാദ് സംഗമത്തിൽ  മൗലിദ് പാരായണം, ഹംസിയ്യ, മദ്ഹ് കീർത്തനങ്ങൾ, അന്നദാനം എന്നിവയും   അരങ്ങേറി.

മുഹ്സിൻ സഅദി, സിറാജ്ജുദ്ധീൻ മുസ്ലിയാർ, ഇസ്മായിൽ അൻവരി, മൊയ്തീൻ കോയ സുഹ്രി, ഇ കെ ഉമർ,  ജാഫർ, ബഷീർ ഉസ്താദ് എന്നിവരും സംബന്ധിച്ചു.

See also  ആത്മഹത്യാ പ്രതിരോധ ക്യാമ്പയിനു തുടക്കമാകുന്നു
Spread the love