"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

ഡൽഹിയിലെ പാർക്കിൽ 17-കാരിക്ക് നേരിടേണ്ടി വന്നത് സങ്കൽപ്പിക്കാനാവാത്ത ക്രൂരത: പോലീസെന്ന വ്യാജേനയെത്തി കൂട്ടമാനഭംഗത്തിനിരയാക്കിയ അക്രമികൾ കഴുത്തിൽ കത്തിവെച്ചും തോക്ക് ചൂണ്ടിയും ഭീഷണിപ്പെടുത്തിയതായി എഫ്.ഐ.ആറിലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

September 25, 2026
Share this post to
🌐 Select your Language:

Current: മലയാളം

ഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ ആസ്ഥാ കുഞ്ച് പാര്‍ക്കില്‍ വെച്ച് തിങ്കളാഴ്ച വൈകീട്ട് 17-കാരി കൂട്ടമാനഭംഗത്തിനിരയായ സംഭവത്തില്‍ അക്രമികളുടെ ക്രൂരത വെളിപ്പെടുത്തുന്ന എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്. 

പിറന്നാള്‍ ദിനത്തില്‍ സുഹൃത്തിനൊപ്പം ക്ഷേത്രദര്‍ശനം കഴിഞ്ഞ് പാര്‍ക്കിലിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തിയ മൂന്നംഗ സംഘമാണ് തോക്കും കത്തിയും ചൂണ്ടി ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയത്. 


സഹായത്തിനായി കരഞ്ഞു യാചിച്ചിട്ടും പ്രതികള്‍ ദയ കാട്ടിയില്ലെന്നും കഴുത്തില്‍ കത്തിവെച്ച് മാറിമാറി പീഡിപ്പിക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി പൊലീസിന് നല്‍കിയ മൊഴിയില്‍ വ്യക്തമാക്കുന്നു. അക്രമത്തിന് ശേഷം ഫോണുകള്‍ തിരികെ നല്‍കി സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പ്രതികള്‍ സ്ഥലം വിടുകയായിരുന്നു.


പീഡനത്തിനിരയായ പെണ്‍കുട്ടി നല്‍കിയ കൃത്യമായ വിവരങ്ങളാണ് കേസില്‍ വഴിത്തിരിവായത്. അക്രമികളിലൊരാളായ ആസിഫ് (30) എന്നയാളുടെ പേരും മറ്റ് രണ്ട് പ്രതികളായ ഹേമന്ത് സിംഗ് (31), സഹോദരന്‍ മുകേഷ് സിംഗ് എന്നിവരുടെ വിളിപ്പേരുകളും അവരുടെ അടയാളങ്ങളും പെണ്‍കുട്ടി ഓര്‍ത്തെടുത്ത് പൊലീസിന് കൈമാറി. 

ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലില്‍ പ്രധാന പ്രതിയായ ആസിഫിനെ ചൊവ്വാഴ്ച പുലര്‍ച്ചെ നടന്ന വെടിവെപ്പിനൊടുവില്‍ പൊലീസ് പിടികൂടി. തുടര്‍ന്ന് മറ്റ് രണ്ട് പ്രതികളെ ഇവരുടെ ശ്രീനിവാസപുരിയിലെ വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു.

 

Get more updates from Pudukad News on Google