കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേരളത്തിൽ: കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്, ബലം പ്രയോഗിച്ച് നീക്കി പോലീസ്, സംഘർഷാവസ്ഥ | Amit Shah In Kollam

Current: മലയാളം

കൊല്ലം: കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. കൊല്ലം ആശ്രാമം മൈതാനത്തിന് മുന്നിൽ വെച്ചാണ് സംഭവം.(Amit Shah In Kollam, Youth Congress Black Flag Protest)
അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിവീണായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ് ബിനു ചുള്ളിയലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ പ്രതിഷേധക്കാരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.
ഇതിനിടയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രദേശത്തുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥയുമുണ്ടായി. ആശ്രാമം മൈതാനത്ത് ഹെലികോപ്റ്ററിൽ ഇറങ്ങി വാഹനത്തിൽ പരിപാടി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അമിത് ഷായ്ക്ക് നേരെ പ്രതിഷേധമുണ്ടായത്. കുണ്ടറയിൽ നടക്കുന്ന സഹകരണ സംരംഭങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനാണ് അദ്ദേഹം കൊല്ലത്തെത്തിയത്. തുടർന്ന് അമൃതപുരിയിലെത്തുന്ന അമിത് ഷാ, മാതാ അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തോട് അനുബന്ധിച്ചുള്ള വിശ്വസേവന ദിന പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നിർവ്വഹിക്കും.
Story Summary
Youth Congress workers demonstrated a black-flag protest against Union Home Minister Amit Shah in Kollam as his convoy exited Ashramam Ground. The police forcefully removed the protesters led by Binu Chulliyil, which subsequently led to a brief clash between Youth Congress and BJP workers.




