ചാലക്കുടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു | Chalakudy Accident

Current: മലയാളം

തൃശൂർ: ചാലക്കുടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിന് പിന്നാലെ കാറിന് തീപിടിച്ചു (Chalakudy Accident). പഴയന്നൂർ സ്വദേശി വിനോദിന്റെ കാർ ആണ് തീപിടിച്ച് പൂർണമായും കത്തിനശിച്ചത്.
തൃശൂരിൽ നിന്ന് ചാലക്കുടിയിലേക്ക് പോകുന്ന ദേശീയപാതയിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. നാല് വാഹനങ്ങൾ കൂട്ടിയിടിച്ചെങ്കിലും യാത്രക്കാർക്ക് ആർക്കും പരിക്കേറ്റില്ല.
അപകടത്തെ തുടർന്ന് യാത്രക്കാർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി നിൽക്കുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് സംഘം തീയണച്ചു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സവും അനുഭവപ്പെട്ടു.
Story Summary: A car was completely gutted by fire following a four-vehicle collision on the national highway in Chalakudy, Thrissur. No injuries were reported, while firefighters brought the blaze under control.




