
ആഗോള സ്മാർട്ട്ഫോൺ വിപണി ഉറ്റുനോക്കുന്ന സാംസങ് ഗാലക്‌സി എസ്26 അൾട്രയുടെ വരവിനായി ആരാധകർ അല്പം കൂടി കാത്തിരിക്കേണ്ടി വരും. സാധാരണയായി ജനുവരിയിൽ നടക്കാറുള്ള ലോഞ്ച് ഇത്തവണ 2026 ഫെബ്രുവരി 25-ലേക്ക് മാറിയതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ കാത്തിരിപ്പിന് പകരമായി ഫോണിൽ വമ്പൻ ഫീച്ചറുകളാണ് കമ്പനി ഒരുക്കുന്നത്.
ചാർജിങ്ങിൽ വമ്പൻ കുതിച്ചുചാട്ടം
സാംസങ് ആരാധകർ കാലങ്ങളായി ആവശ്യപ്പെട്ടിരുന്ന ചാർജിങ് വേഗതയിലെ മാറ്റമാണ് ഇത്തവണത്തെ പ്രധാന ആകർഷണം. നിലവിലെ 45W ചാർജിങ്ങിൽ നിന്നും 60W-ലേക്ക് സാംസങ് മാറുന്നു. വെറും 30 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്നും 75 ശതമാനം വരെ ഫോൺ ചാർജ് ചെയ്യാമെന്നാണ് കമ്പനിയുടെ ആഭ്യന്തര പരിശോധനകൾ വ്യക്തമാക്കുന്നത്. 25W Qi2 വയർലെസ് ചാർജിങ് പിന്തുണയും പുതിയ ഫോണിലുണ്ടാകും.
ഡിസൈനിലും സാങ്കേതികതയിലും മാറ്റങ്ങൾ
ചൈനയിലെ 3C സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ (SM-S9480) ഈ പുത്തൻ മാറ്റങ്ങളോടെ ഫോൺ ലിസ്റ്റ് ചെയ്യപ്പെട്ടു കഴിഞ്ഞു. വരാനിരിക്കുന്ന One UI 8.5 അപ്‌ഡേറ്റിലും ഈ മികച്ച ചാർജിങ് ഫീച്ചറുകൾക്കായി പ്രത്യേക സെറ്റിങ്‌സ് ഒരുക്കുന്നുണ്ട്. മുൻവർഷങ്ങളിലെ പോലെ തന്നെ ബോക്സിൽ ചാർജർ ഉണ്ടായിരിക്കില്ല. 25W Qi2 വയർലെസ് ചാർജിങ് പിന്തുണയും ഫോണിലുണ്ടാകും. ഫെബ്രുവരി അവസാന വാരം നടക്കുന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്റിൽ ഈ വിവരങ്ങൾ സാംസങ് ഔദ്യോഗികമായി സ്ഥിരീകരിക്കും.
The post 30 മിനിറ്റിൽ 75% ചാർജ്! ഗാലക്‌സി എസ്26 അൾട്ര വിപണി പിടിക്കാൻ വരുന്നു! appeared first on Express Kerala.



