കോഴിക്കോട് ട്രാവലർ മറിഞ്ഞ് അപകടം: കുട്ടികളടക്കം 20 പേർക്ക് പരിക്ക് | Tempo Traveler Overturns

Current: മലയാളം

കോഴിക്കോട്: വിനോദസഞ്ചാര കേന്ദ്രമായ കക്കാടംപൊയിലിൽ നിന്ന് മടങ്ങുകയായിരുന്ന വിനോദയാത്രാ സംഘത്തിന്റെ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് കുട്ടികളടക്കം ഇരുപതോളം പേർക്ക് പരിക്ക്. മേലേ കൂമ്പാറ വെച്ചാണ് അപകടമുണ്ടായത്. മലപ്പുറം കാളികാവ് സ്വദേശികളാണ് വാഹത്തിലുണ്ടായിരുന്നത്.(Tempo Traveler Overturns In Koompara Kozhikode Twenty Injured)
നിയന്ത്രണം വിട്ട വാഹനം റോഡിലെ ഡിവൈഡറിലും സമീപത്തെ തെങ്ങിലും ഇടിച്ച ശേഷമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. തെങ്ങിൽ ഇടിച്ചതിനാൽ വാഹനത്തിന്റെ വേഗത കുറയുകയും വൻ ദുരന്തം ഒഴിവാകുകയുമായിരുന്നു. വണ്ടിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
പരിക്കേറ്റ കുട്ടികളടക്കം 11 പേരെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ അരീക്കോട്, തിരുവമ്പാടി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട ഭൂരിഭാഗം പേർക്കും ശരീരത്തിൽ ഒടിവും ചതവുമേറ്റിട്ടുണ്ട്.
Story Summary
Around 20 people, including children, were injured after a tempo traveler carrying tourists lost control and overturned at Koompara near Kakkadampoyil in Kozhikode district. The vehicle, carrying passengers from Kalikavu in Malappuram, reportedly suffered a brake failure before hitting a divider and a coconut tree. The injured have been admitted to various hospitals in Mukkam, Areekode, and Thiruvambady.




