"> Skip to content
October 5, 2026
⌕
Today's Online Deals and Offers
Breaking

നന്ദകുമാറിന്റെ പരാമർശം വക്രീകരിച്ചു, മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയിൽ വ്യാഖ്യാനിച്ചു. മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ല: പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ

October 4, 2026
Share this post to
🌐 Select your Language:

Current: മലയാളം

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി നന്ദകുമാറിന്റെ വിവാദ മലപ്പുറം പരാമര്‍ശത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍.


പി നന്ദകുമാറിന്റെ പരാമര്‍ശം വക്രീകരിച്ച് മലപ്പുറത്തിനെതിരെ എന്തോ പറഞ്ഞു എന്ന നിലയില്‍ വ്യാഖ്യാനിച്ചതായി പിണറായി വിജയന്‍ പറഞ്ഞു. 


മത വിരോധത്തിന് മലപ്പുറത്ത് സ്ഥാനമില്ല. എഴുപത് ശതമാനം ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരാണ്. അതിശക്തമായ മത സൗഹാര്‍ദ്ദം കാണാം.

എന്നാല്‍ മതമൗലികവാദം കാണാതിരിക്കാനാവില്ല. അക്കാര്യമാണ് നന്ദകുമാര്‍ പറഞ്ഞതെന്നും പിണറായി വിജയന്‍ പറഞ്ഞു. സിപിഎം മലപ്പുറം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിണറായി വിജയന്‍.


മലപ്പുറം ജില്ലയെ കടന്നാക്രമിക്കാന്‍ തങ്ങള്‍ ശ്രമിക്കുന്നുവെന്ന് വിചിത്രമായ വാദം ഉയര്‍ത്താനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു. 


വര്‍ഗീയ ശക്തികള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയാത്ത സ്ഥലമാണിത്. അതിശക്തമായ മതസൗഹാര്‍ദ നില ഇവിടെ നിലനില്‍ക്കുന്നു. എന്നാല്‍ ഇത് തകര്‍ക്കാന്‍ മതമൗലികവാദികള്‍ ശ്രമിക്കുകയാണ്. അതിന് ജാഗ്രത പാലിക്കണമെന്നാണ് നന്ദകുമാര്‍ പറഞ്ഞത്. പി നന്ദകുമാറിന്റെ സ്വാഗത പ്രസംഗം വക്രീകരിക്കാന്‍ ശ്രമിച്ചു. അതൊന്നും ഏശില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

 

Get more updates from Pudukad News on Google