"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ആശുപത്രി കൊള്ളയെക്കുറിച്ച് വിഡി സതീശന്‍ വിളിച്ചു പറഞ്ഞത് ഈ നാടൊന്നാകെ പറയാന്‍ കൊതിച്ച യാഥാര്‍ഥ്യമാണ്. ആശുപത്രികള്‍ രോഗികളെയും ബന്ധുക്കളെയും ഭയപ്പെടുത്തി കൊള്ളയടിക്കുകയാണ്; ഒര്‍ജിനല്‍ കഴുത്തറപ്പ്. പക്ഷേ മുഖ്യമന്ത്രി സൂക്ഷിക്കണം; പണ്ട് ഉമ്മന്‍ ചാണ്ടി ബാറുകളെ തൊട്ടപ്പോള്‍ ആ നല്ല ഭരണം അസ്തമിച്ചു – അവരേക്കാള്‍ പത്തിരട്ടി ഭീമന്‍മാരാണ് ആശുപത്രി കൊള്ളക്കാര്‍. അവര്‍ നിങ്ങളെ നോട്ടമിടും – ദാസനും വിജയനും

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

ആശുപത്രി മാഫിയകളും മുഖ്യമന്ത്രിയുടെ പ്രസ്താവനയും: യാഥാർത്ഥ്യങ്ങളും അനുഭവങ്ങളും

കേരളത്തിലെ ചില ഡോക്ടർമാരെയും ചില ആശുപത്രി കച്ചവടക്കാരെയും ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് മുഖ്യമന്ത്രി വിഡി സതീശൻ ആഞ്ജിയോഗ്രാമിനെ കുറിച്ചും ആഞ്ജിയോപ്ലാസ്റ്റിനെ കുറിച്ചും ഞെട്ടിക്കുന്ന പ്രസ്താവന പുറത്തുവിട്ടത്. 

ഒരു മുഖ്യമന്ത്രിയെ സംബന്ധിച്ചിടത്തോളം അത്യന്തം ചങ്കൂറ്റം ഉണ്ടെങ്കിൽ മാത്രമേ ഈ വക മാഫിയകളെ കുറിച്ചുള്ള സത്യങ്ങൾ ജനങ്ങളോട് തുറന്നുപറയുവാൻ സാധിക്കുകയുള്ളൂ. 


ഇതിന്റെയൊക്കെ തുടർചലനങ്ങളാണ് പാർട്ടിക്കുള്ളിലെ ചില മാടമ്പി നേതാക്കളുടെ അനവസരത്തിലെ പത്രസമ്മേളനങ്ങളും ഡൽഹിയാത്രകളും ചുമരിൽ പന്തടിച്ചത് പോലെയുള്ള തിരിച്ചുവരലുകളും. 


vd satheesan hospital robery

ബാർ മുതലാളിമാർ, ആശുപത്രി മുതലാളിമാർ എല്ലാം ഇന്നിപ്പോൾ ഒരേ തൂവൽ പക്ഷികൾ ആണെന്നിരിക്കെ ആരുടെയോ ഒക്കെ ഭയത്തിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കെതിരെയുള്ള കരുനീക്കങ്ങൾ.

ഭയത്തെ മുതലെടുക്കുന്ന കച്ചവടം

നമ്മുടെ ജീവിതത്തിൽ നമ്മുടെ വേണ്ടപ്പെട്ടവരുടെ നെഞ്ച് വേദനകളും പെട്ടെന്നുള്ള ഇസിജി യും പിന്നീടുള്ള ആഞ്ജിയോഗ്രാമും ആഞ്ജിയോ പ്ലാസ്റ്റും സർവസാധാരണമായിരിക്കുകയാണ്. 

വേറെ എന്തിലൊക്കെ നാം പിശുക്കു കാണിച്ചാലും, ധീരത കാണിച്ചാലും ഈ വിഷയത്തിൽ ഒരു പരീക്ഷണത്തിന് മുതിരില്ല എന്ന വസ്തുതയാണ് ഇന്നത്തെ ഡോക്ടർമാരിലും ആശുപത്രി മുതലാളിമാരിലും ഈ വീക്നെസുകളെ മുതലാക്കുവാനുള്ള ചിന്താഗതി ഉയർന്നു വന്നിരിക്കുന്നത്. 

നെഞ്ചുവേദന അനുഭവപ്പെട്ടാൽ അതിനെ കാര്യമാക്കി എടുക്കാത്ത അനേകം ആളുകൾ നമ്മുടെ ചുറ്റിലും മരണപ്പെട്ട വിവരങ്ങള്‍ നമ്മെ ആകെ പിടിച്ചുകുലുക്കുന്നു. 


നെഞ്ചു വേദന അനുഭവിച്ച ആളിന് ഇതൊന്നും ഭയം ഉണ്ടാക്കുന്നില്ലെങ്കിലും അവരുടെ കുടുംബക്കാർ സ്വർണ്ണം, വീട് ഒക്കെ പണയപ്പെടുത്തിയെങ്കിലും ഡോക്ടറുടെ ഉപദേശം അനുസരിക്കും എന്ന തിരിച്ചറിവാണ് ഇവരുടെ കച്ചവടം.


1998-ലെ ഒരു ദുരനുഭവം: മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ നടന്നത്

ജീവിതത്തിൽ ഒരു സ്നേഹിതന്റെ വീട്ടിൽ ഉണ്ടായ അനുഭവം പങ്കുവെക്കുന്നു. 1998 ആഗസ്റ്റ് മാസത്തിൽ അദ്ദേഹത്തിന്റെ പിതാവിന് കലശലായ നെഞ്ചുവേദന അനുഭവപ്പെടുകയും ഇരിങ്ങാലക്കുടയിലെ പോൾ ശങ്കൂരിക്കൽ എന്ന നല്ല ഡോക്ടറുടെ ഉപദേശപ്രകാരം കൊച്ചിയിലെ നഗരഹൃദയത്തിലുള്ള പുളിക്കൻ കുടുംബത്തിന്റെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. 

അവിടെ രോഗി എത്തിയ ഉടൻ ഒരു ഡോക്ടർ ചികിത്സ ആരംഭിച്ചു, കുരുവിള എന്നാണ് ഡോക്ടറുടെ പേരിന്റെ അവസാനത്തിൽ ഉണ്ടായിരുന്നത്. 

കുരുവിള ഡോക്ടർ പറഞ്ഞു ആഞ്ജിയോ ഗ്രാം ചെയ്യണമെന്ന്‌. ജീവിതത്തിൽ ആദ്യമായിട്ടായിരുന്നു അങ്ങനെ ഒരു ചികിത്സ കേൾക്കുന്നത്. 

ആഞ്ജിയോഗ്രാമിന്റെ ചിലവ് ഏകദേശം 25000 രൂപയാണെന്നാണ് ഓര്മയിലുള്ളത്. കാരണം അന്ന് ആ കലാപരിപാടി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ആഞ്ജിയോഗ്രാം ചെയ്യുവാൻ സമ്മതം കൊടുത്തു.

ആഞ്ജിയോഗ്രാം പരിശോധന ഫലത്തിൽ നാല് ബ്ലോക്കുകൾ രക്തക്കുഴലുകളിൽ കണ്ടെത്തി. അതുകഴിഞ്ഞു രോഗിയെ മുറിയിലേക്ക് മാറ്റി. 

angeogram

പ്രതീകാത്മക ചിത്രം

രണ്ടു മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ രോഗി വിശ്രമിച്ചുകൊണ്ടിരിക്കുമ്പോൾ ഈ ഡോക്ടറും ഒരു നഴ്സും മുറിയിലേക്ക് വന്നു. 


ഡോക്ടർ രോഗിയോടായി പറഞ്ഞു ”മിസ്റ്റർ കുഞ്ഞു, യു ആർ ഇൻ ക്രിട്ടിക്കൽ കണ്ടീഷൻ, ബൈപ്പാസ് സർജറി ഉടനെ വേണ്ടിവന്നേക്കും”.


അതും പറഞ്ഞു രോഗിയെ മാനസിക സമ്മർദ്ദത്തിലാക്കി ഡോക്ടർ അടുത്ത രോഗിയെ പേടിപ്പിക്കാൻ പോയി. ഇത് കേട്ടപാടെ സ്നേഹിതന്റെ പിതാവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ വന്നു തുടങ്ങി. 

അദ്ദേഹം മകനോട് പറഞ്ഞു ‘ബൈപ്പാസ് സർജറിക്ക് മൂന്നും നാലും ലക്ഷം രൂപ വേണ്ടി വന്നേക്കും’ ആയതിനാൽ അതൊന്നും വേണ്ട എന്ന്. 

അപ്പോൾ മകൻ പിതാവിനെ ആശ്വസിപ്പിച്ചുകൊണ്ട് മറ്റൊരു സ്നേഹിതനെ മുറിയിൽ കൂട്ടിനിരുത്തി പുറത്തേക്ക് പോയി.

പ്രതിഷേധവും ഡിഎംഒയുടെ ഇടപെടലും

എംജി റോഡിലെ പാർക്ക് സെൻട്രലിൽ പോയി രണ്ടു റോയൽ ചലഞ്ജ് ബീയർ അടിച്ചുകൊണ്ട് ആശുപത്രിയിലെത്തി ഈ കുരുവിള ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി. 

സൗദിയയിലേക്ക് പോകുവാൻ മെഡിക്കൽ എടുക്കുവാൻ പിറവത്തുകാരിയായ ഒരു സ്ത്രീയും, നേരത്തെ ഡോക്ടറുടെ കൂടെ വന്ന നഴ്സും ആ മുറിയിൽ ഉണ്ടായിരുന്നു. 


സ്നേഹിതൻ ഡോക്ടറോട് ഉച്ചത്തിൽ ചോദിച്ചു ”താൻ ഏത് കൊ… ത്തിലാണ് എംബിബിഎസും, എംഡിയും പഠിച്ചത് ?, ഹൃദ്രോഗിയോടാണോ ക്രിട്ടിക്കൽ കണ്ടീഷൻ എന്നൊക്കെ പറഞ്ഞു പേടിപ്പിക്കുന്നത്”. 


അപ്പോൾ ഡോക്ടർ ഇംഗ്ലീഷിൽ ഉച്ചത്തിൽ ഒച്ചവെച്ചു. ”മലയാളത്തിൽ പറയെടാ പട്ടീ” എന്ന് എന്റെ സ്നേഹിതനും ഒച്ചവെച്ചു. ആളുകൾ ഓടിക്കൂടി. അപ്പോൾ ആശുപത്രിക്കാർ പ്രശ്നം രമ്യമായി പരിഹരിക്കുവാൻ ശ്രമിച്ചു. 

ഉടനെ നഴ്സും, ആ പിറവത്തുകാരി സ്ത്രീയും സ്നേഹിതന്റെ അടുത്ത് വന്നു രഹസ്യമായി പറഞ്ഞു ”രോഗിയെ ഉടനെ ഇവിടന്നു മാറ്റിക്കോളൂ, ഡോക്ടർ ആരെയൊക്കെയോ വിളിച്ചു എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു” എന്ന്.


ഇത് കേട്ടയുടൻ ആശുപത്രി മാനേജരെ കണ്ടപ്പോൾ രോഗിയുടെ പേര് വെട്ടണം എന്നും വേറെ ആശുപത്രിയിലേക്ക് കൊണ്ടുപോകണം എന്നും ആവശ്യപ്പെട്ടപ്പോൾ മാനേജർ പറഞ്ഞു ‘ഡോക്ടറുടെ സമ്മതമില്ലാതെ പേര് വെട്ടാൻ സാധ്യമല്ല എന്ന്”. 


ഉടനെ സ്നേഹിതന്റെ തലയിൽ ഒരു ആശയം ഉദിച്ചു. കൊടുങ്ങല്ലൂർ കോണത്തുകുന്നു സ്വദേശിയായിരുന്നു അന്നത്തെ എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസർ ശിവദാസൻ മേനോൻ. അതും സ്നേഹിതന്റെ വീടിന്റെ അഞ്ഞൂറ് മീറ്റർ അടുത്താണ് തറവാട് വീട്. 

ഉടനെ ശിവദാസൻ ഡോക്ടറുടെ വീട്ടിലേക്ക് ഫോണിൽ വിളിച്ചു അമ്മയോട് നമ്പറും വിലാസവും വാങ്ങിയെടുത്തു. അദ്ദേഹത്തിന്റെ വീട് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കടുത്തുള്ള ഒരു അമ്പലത്തിനടുത്തായിരുന്നു. 

ഉടനെ ആ വീട്ടിലെത്തി ശിവദാസൻ ഡോക്ടറോട് കാര്യങ്ങൾ പറഞ്ഞു. കുരുവിള ഡോക്ടറെ തെറിവിളിച്ച കാര്യവും അറിയിച്ചു. 

ഉടനെ ശിവദാസൻ ഡോക്ടർ മെഡിക്കൽട്രസ്റ്റിന്റെ മുതലാളി പുളിക്കനെ ഫോണിൽ വിളിച്ചു പറഞ്ഞു ”ആ കൊടുങ്ങലൂരിലെ രോഗിയെ പറഞ്ഞു വിട്ടേര്, ആ പിള്ളേർ ലേശം തല്ലിപ്പൊളികളും മീഡിയകളുമായി ബന്ധം ഉള്ളവരുമാണ്. കൂടാതെ കെ കരുണാകരന്റെ അനുയായികളുമാണ്”.

ചെന്നൈ അപ്പോളോയിലെ വിദഗ്ദ്ധ ചികിത്സ

ഉടനെ തന്നെ ബാക്കി പണം ആശുപത്രിയിൽ കെട്ടിക്കൊണ്ട് രോഗിയെ ഇന്ത്യൻ എയർലൈൻസ് വിമാനത്തിൽ ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

ആലപ്പുഴക്കാരൻ ഡോക്ടർ നജീബും, ചെന്നൈ ടാബ്ലെറ്റ്സ് ഇന്ത്യ കമ്പനിയുടെ മാനേജർ അപ്പുമേനോൻ എന്നിവരുടെ സഹായത്താൽ അപ്പോളോയിൽ പരിഗണന ലഭിച്ചു. 

അവിടെ എത്തി അഞ്ചു ദിവസങ്ങൾക്കുള്ളിൽ ഡോക്ടർ ഗിരിരാജ് എന്ന കാർഡിയോളജിസ്റ്റ് ബൈപാസ് സർജറി നടത്തി. 1998 മുതൽ 2023 വരെ സ്നേഹിതന്റെ പിതാവ് സുഖമായി ജീവിച്ചു. 

bypass surgery

പ്രതീകാത്മക ചിത്രം


അന്ന് മെഡിക്കൽ ട്രസ്റ്റിലെ ഡോക്ടർ ബൈപ്പാസ് സർജറിക്ക് വേണ്ടി പറയുമ്പോൾ അതുവരെ അവിടെ അഞ്ചു സർജറി മാത്രമാണ് നടന്നിട്ടുണ്ടായിരുന്നത്. അതിൽ രണ്ടെണ്ണം സക്സസ് അല്ലായിരുന്നു.


പക്ഷെ അപ്പോളോ ആശുപത്രിക്കാർ എല്ലാം വളരെ തന്മയത്വത്തിൽ ആരെയും പേടിപ്പിക്കാതെ കാര്യങ്ങൾ ചെയ്തു എന്നതാണ് വ്യത്യാസങ്ങൾ. 

ഈ വിഷയത്തിൽ കുറ്റപ്പെടുത്തുന്നത് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയെയല്ല. കുരുവിള എന്ന ആ ഡോക്ടറെയാണ് നാം തിരിച്ചറിയേണ്ടത്.

ആഗോള കമ്പനികളും മരുന്ന് മാഫിയകളും

ഇതുപോലെ എത്രയെത്ര ഉദാഹരണങ്ങൾ നമ്മുടെ ചുറ്റിലും നടക്കുന്നു. 


നമ്മുടെ ഇന്ത്യയിലെ ഒട്ടുമിക്ക ആശുപത്രികളും ക്ലിനിക്കുകളും മരുന്ന് കമ്പനികളും ആഗോള ഭീമന്മാരായ ബ്ലാക്ക് സ്റ്റോണും, ബ്ലാക്ക് റോക്കും കൈവശപ്പെടുത്തിയപ്പോൾ, അവരാണ് നമ്മുടെ നാട്ടിലെ ജനിച്ചുവീഴുന്ന കുഞ്ഞിന്റെ മുതൽ തൊണ്ണൂറു ശതമാനം മനുഷ്യരുടെയും ആരോഗ്യം അമ്മാനമാടുന്നത്. 


അമേരിക്കൻ കുത്തകകൾ പടച്ചുവിടുന്ന ഓരോരോ മരുന്നുകൾ, പോളിയോ വാക്സിൻ മുതൽ കോവിഡ് വാക്സിൻ പല രാജ്യങ്ങളും ബുദ്ധിപരമായി നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. 

മരുന്ന് കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകൾ നമ്മുടെ ശരീരത്തിൽ ഏൽക്കുവാനായി അവർ തുടക്കത്തിൽ തന്നെ ഒരു ബേസ് ഉണ്ടാക്കിയെടുക്കുന്നു. പിന്നീട് നമ്മുക്ക് ഒരു പനി വന്നാലോ, ജലദോഷം വന്നാലോ നമ്മുടെ നാട്ടുമരുന്നുകൾ നമ്മുടെ ശരീരത്തിൽ ഏൽക്കാതായി കൊണ്ട് അമേരിക്കൻ മരുന്നുകൾ കഴിച്ചാൽ മാത്രം പനി മാറുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറ്റിയെടുത്തു.

പൊതുജനാരോഗ്യ മേഖലയിലെ അരാജകത്വം


ഇപ്പോഴത്തെ ആശുപത്രിക്കാർ കാണിച്ചുകൂട്ടുന്ന പല ടെസ്റ്റുകളും, ഓപ്പറേഷനുകളും അനാവശ്യമാണ്. പക്ഷെ നമ്മുക്ക് എല്ലാം അറിഞ്ഞിരുന്നിട്ടും ജീവനിൽ പേടിയുള്ളതുകൊണ്ട് സമ്മതിക്കേണ്ടതായി വരുന്നു.


നമ്മുടെ നാട്ടിൽ ഇപ്പോഴും ചുരുക്കം നല്ല ഡോക്ടർമാർ ജീവിച്ചിരിക്കുന്നു. അവർക്ക് ഈ കളികൾ എല്ലാം അറിയാം. പലർക്കും ഈ മാഫിയയെ ഭയമാണ്. 

നമ്മുടെ സർക്കാർ ആശുപത്രികൾ വളരെ നല്ലവയാണ്. പക്ഷെ ഭരണകൂടങ്ങളെ കയ്യിലെടുത്തുകൊണ്ട് അവർ ആശുപത്രികളിൽ അരാജകത്വം സൃഷ്ടിക്കുന്നു. 

അങ്ങോട്ട് ആർക്കും ചെന്നുകയറുവാൻ ആവാത്ത രീതിയിൽ വൃത്തിയില്ലാത്ത അവസ്ഥയിലേക്ക് എത്തിക്കുന്നു. 

govt hospital

പ്രതീകാത്മക ചിത്രം


മരുന്ന് ക്ഷാമം മനപ്പൂർവം ഉണ്ടാക്കുന്നു. ആശുപത്രികളെ ആർക്കും കടന്നു ചെല്ലുവാൻ പറ്റാത്ത രീതിയിൽ വൃത്തിഹീനമാക്കുന്നു. 


എല്ലാറ്റിലും സ്വകാര്യ ആശുപതികളെ കൈകാര്യം ചെയ്യുന്ന കുത്തക ഭീമന്മാർ പണം എറിഞ്ഞുകൊണ്ട് ഭരണത്തെ വരെ വീഴ്ത്തുവാൻ സാദ്ധ്യതകൾ തള്ളിക്കളയുവാനാവില്ല.

സർക്കാരിന് ജാഗ്രതാ നിർദ്ദേശം

ഇനി മുതൽ കേരളത്തിന്റെ മുഖ്യമന്ത്രി വിഡി സതീശനും, ആരോഗ്യമന്ത്രി കെ മുരളീധരനും കുറച്ചുകൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു. 

നിങ്ങൾ ഏറ്റുമുട്ടുന്നത് നിസ്സാരക്കാരോടല്ല. പണ്ട് സുധീരൻ ബാർ മുതലാളിമാരെ തൊട്ടപ്പോൾ ഉമ്മൻചാണ്ടിയുടെ ഭരണം നശിപ്പിച്ചു. ഇപ്പോൾ നിങ്ങൾ തൊട്ടിരിക്കുന്നത് മറ്റൊരു മാഫിയക്കൂട്ടത്തെയാണ്. അവർ പല വേഷത്തിലും വന്നേക്കാം !! ജാഗ്രതൈ.

എല്ലാം അറിഞ്ഞിട്ടു തന്നെയാണ് മുഖ്യമന്ത്രി സത്യം തുറന്നു പറഞ്ഞത് എന്ന് പറവൂർ ദാസനും കെ മുരളീധരൻ പലരുടെയും കണ്ണിലെ കരടാണെന്നു ഡോക്ടർ വിജയനും.

Get more updates from Pudukad News on Google