"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

ചാലക്കുടി ഗവ. ഈസ്റ്റ് ഗേൾസ് സ്കൂൾ ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; എസ്.സി–എസ്.ടി വിഭാഗങ്ങളിലെ 18 വിദ്യാർഥികൾക്ക് അസ്വസ്ഥത. അഞ്ചുപേർ താലൂക്ക് ആശുപത്രിയിൽ. ബാക്കിയുള്ളവർക്ക് ഹോസ്റ്റൽ അധികൃതർ സ്വയം ചികിത്സ നൽകുന്നതായി ആരോപണം

October 10, 2026
Share this post to
🌐 Select your Language:

Current: മലയാളം

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

തൃശൂര്‍: ചാലക്കുടി ഗവ. ഈസ്റ്റ് ഗേള്‍സ് സ്‌കൂള്‍ കോമ്പൗണ്ടിലെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. എസ്.സി., എസ്.ടി. വിഭാഗങ്ങളിലെ കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലാണ് 18 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയുണ്ടായത്. ഇതില്‍ അഞ്ചുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

സംഭവം സംബന്ധിച്ച് അന്വേഷിക്കാനോ പരിശോധിക്കാനോ നഗരസഭ തയ്യാറാകുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ലിമെന്ററി പാര്‍ട്ടി നേതാവ് ജില്‍ ആന്റണി ആരോപിച്ചു. ഭക്ഷ്യവിഷബാധയേറ്റ 18 പേരില്‍ അഞ്ചുപേരെ മാത്രമാണ് ആശുപത്രിയിലെത്തിച്ചത്. ബാക്കിയുള്ളവരെ ഹോസ്റ്റല്‍ അധികൃതര്‍ സ്വയം ചികിത്സ നടത്തുകയാണ്. മറ്റ് വിദ്യാര്‍ഥികള്‍ക്കും ആശുപത്രി ചികിത്സ നല്‍കണമെന്നും ആവശ്യപ്പെട്ടു.


സംഭവം നടന്നിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചെയര്‍പേഴ്‌സന്‍, വൈസ് ചെയര്‍മാന്‍, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ, വാര്‍ഡ് കൗണ്‍സിലര്‍ എന്നിവരൊന്നും സ്ഥലത്തെത്തുകയോ കാര്യങ്ങള്‍ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ആരോപണമുയര്‍ന്നു. 


രണ്ടാഴ്ച മുമ്പ് ബിവറേജിന് സമീപത്തെ കടയില്‍ പുഴുവരിക്കുന്ന ചിക്കന്‍ കറി വിളമ്പിയത് വിവാദമായിരുന്നു. ഇത് സംബന്ധിച്ച് പരാതി നല്കിയിട്ടും തുടര്‍ അന്വേഷണം ആരോഗ്യ വിഭാഗത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. 

നഗരസഭാ ആരോഗ്യ വിഭാഗം നിര്‍ജീവമായെന്നും നഗരസഭ ചെയര്‍പേഴ്‌സന് ഉദ്യോഗസ്ഥരെ നിയന്ത്രിക്കാനാകുന്നില്ലെന്നും പ്രതിപക്ഷ പാര്‍ട്ടി നേതാവ് കുറ്റപ്പെടുത്തി. നഗരസഭാ കൗണ്‍സിലര്‍മാരായ വി.ജെ. ജോജി, നിധിന്‍ പുല്ലന്‍, ഡി.വൈ.എഫ്.ഐ. നേതാക്കളായ അശ്വതി പ്രിന്‍സ്, സാംസന്‍ ആന്റണി എന്നിവരും സ്ഥലത്തെത്തിയിരുന്നു.

Get more updates from Pudukad News on Google