ഡൽഹി പ്രതിഷേധത്തിന് പിന്നാലെ പിണറായി വിജയന് തിരുവനന്തപുരത്ത് ആവേശകരമായ സ്വീകരണം | Pinarayi Vijayan

Current: മലയാളം

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത് തിരികെയെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയന് (Pinarayi Vijayan) തിരുവനന്തപുരത്ത് സിപിഎം പ്രവർത്തകരുടെ സ്വീകരണം. ആവേശത്തോടെയാണ് പ്രവർത്തകർ വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചത്.
‘കണ്ണേ കരളേ പിണറായി’ എന്ന മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പ്രവർത്തകർ പിണറായി വിജയനെ വരവേറ്റത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കളും സ്വീകരണത്തിനായി എത്തിയിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പിണറായി വിജയനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാവിലെ 10.30ഓടെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തെ എട്ടു മണിക്കൂറിനു ശേഷം രാത്രി ഏഴോടെയാണ് വിട്ടയച്ചത്.
Story Summary: Pinarayi Vijayan received a warm welcome from CPM workers at Thiruvananthapuram airport after returning from a protest in Delhi demanding the resignation of Chief Election Commissioner Gyanesh Kumar. CPM state secretary M. V. Govindan and other leaders were present. Delhi Police had taken Vijayan into custody at around 10:30 a.m. and released him at around 7 p.m., according to the report.






