"> Skip to content
Sample Header Banner
October 13, 2026
⌕
Breaking
തൃശ്ശൂരിലെ സംസ്ഥാന സ്കൂൾ കായികമേളയിലെ അപകടം: കേസെടുത്ത് പോലീസ്, പന്തൽ നിർമ്മാണത്തിൽ വീഴ്ചയെന്ന് FIR | Kerala State School Athletics Meet   •  പാലക്കാട് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പോലീസുകാരന് സസ്പെൻഷൻ: SFI പ്രവർത്തകരെ ആക്രമിച്ചതായി പരാതി | Palakkad Police Officer   •  സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിക്കുന്നു: സാധാരണക്കാർക്ക് തിരിച്ചടി | Essential Commodity   •  നാഗ യുവാവിൻ്റെ ശിരസ്സ് തിരികെ എത്തിക്കാതെ പോസ്റ്റ്‌മോർട്ടം അനുവദിക്കില്ല: കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും 48 മണിക്കൂർ സമയം നൽകി നാഗാ സംഘടനകൾ | Naga Organizations   •  വയോജന സംരക്ഷണം ശക്തമാക്കാൻ സംസ്ഥാന സർക്കാർ: പുതിയ ബിൽ ഇന്ന് മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിക്കും | Kerala Assembly   •  

സ്വർണ്ണമാല തട്ടിയെടുത്ത കേസ്: പ്രമുഖ റീൽസ് താരം മധുമിതയെ സമൻസ് അയച്ച് ചോദ്യം ചെയ്യാൻ പൊലീസിന്റെ നീക്കം | YouTuber Madhumitha

October 12, 2026
Share this post to
🌐 Select your Language:

Current: മലയാളം

YouTuber Madhumitha

💡 Pro Tip:

This is a sample in-content promotion. It appears after paragraph 2 in your posts. Great for newsletter signups, related content, or special offers!

നാഗർകോവിൽ/തിരുനെൽവേലി: തിരുനെൽവേലി സ്വദേശിയായ കോൺട്രാക്ടറുടെ സ്വർണ്ണമാല തട്ടിയെടുത്ത കേസിൽ ഇൻസ്റ്റാഗ്രാം റീൽസ് താരവും പ്രമുഖ യൂട്യൂബറുമായ മധുമിതയെ (28) ചോദ്യം ചെയ്യുന്നതിനായി സമൻസ് അയക്കാൻ പൊലീസിന്റെ തീരുമാനം (YouTuber Madhumitha). കന്യാകുമാരി നാഗർകോവിലിന് സമീപമുള്ള തമ്മത്തുക്കോണം സ്വദേശിനിയാണ് മധുമിത.

വീട്ടിൽ വൻതോതിൽ പണവും സ്വർണ്ണാഭരണങ്ങളും സൂക്ഷിച്ചിട്ടുണ്ടെന്ന് കാട്ടി ഇൻസ്റ്റാഗ്രാമിൽ സ്ഥിരമായി റീൽസ് വീഡിയോകൾ പങ്കുവെക്കാറുള്ള മധുമിതയുടെ വീട്ടിൽ അടുത്തിടെ 118 പവൻ സ്വർണ്ണം മോഷണം പോയിരുന്നു. ഈ കേസിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുനെൽവേലി സ്വദേശിയായ കോൺട്രാക്ടർ പേച്ചിമുത്തു, മധുമിത തന്നിൽ നിന്ന് 5 പവന്റെ സ്വർണ്ണമാല തട്ടിയെടുത്തതായി രാജാക്കമംഗലം പൊലീസിൽ പരാതി നൽകുന്നത്.

സംഭവം നടന്നത് തിരുനെൽവേലിയിലായതിനാൽ രാജാക്കമംഗലം പൊലീസ് സീറോ എഫ്.ഐ.ആർ ഇട്ട് കേസ് പാളയംകോട്ട താലൂക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. തുടർന്ന് കോൺട്രാക്ടർ പേച്ചിമുത്തുവിൽ നിന്ന് മൊഴിയെടുത്ത പാളയംകോട്ട പൊലീസ് മധുമിതക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. കേസിൽ കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുന്നതിനായി മധുമിതക്ക് ഉടൻ സമൻസ് അയക്കാനാണ് പൊലീസിന്റെ നീക്കം.

Get more updates from Pudukad News on Google