എക്സാലോജിക് കേസ്, മാത്യു കുഴല്നാടനു പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ. രാഷ്ട്രീയ വിരോധത്തിന്റെ പേരില് എല്ഡിഎഫ് സര്ക്കാര് ഉമ്മന് ചാണ്ടിയെ വേട്ടയാടുകയായിരുന്നു. മാസപ്പടി കേസില് കഴിഞ്ഞ അഞ്ചു വര്ഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണു മാത്യു കുഴല്നാടന് വിഷയം അവതരിപ്പിക്കുന്നത്. പക്ഷേ, പാര്ട്ടിയില് ഇരുന്നു പറയുന്ന പോലെ അല്ല ഗവണ്മെന്റില് പ്രവര്ത്തിക്കുക. സര്ക്കാരിന് അതിന്റേതായ തീരുമാനങ്ങള് ഉണ്ടാകാമെന്നും ചാണ്ടി

Current: മലയാളം

കോട്ടയം: എക്സാലോജിക് മാസപ്പടി കേസില് സര്ക്കാരിന്റെ നിലപാടില് മാത്യു കുഴല്നാടന് എംഎല്എയ്ക്കു പിന്തുണയുമായി ചാണ്ടി ഉമ്മന് എംഎല്എ രംഗത്ത്.
മാസപ്പടി കേസില് കഴിഞ്ഞ അഞ്ചു വര്ഷമായി എല്ലാ കാര്യങ്ങളും കൃത്യമായി പഠിച്ചാണു മാത്യു കുഴല്നാടന് വിഷയം അവതരിപ്പിക്കുന്നതെന്നും പക്ഷേ, സര്ക്കാരിന് അതിന്റേതായ തീരുമാനങ്ങള് ഉണ്ടാകാമെന്നും ചാണ്ടി വ്യക്തമാക്കി.
രാഷ്ട്രീയ വിരോധത്തിന്റെ പേരില് എല്ഡിഎഫ് സര്ക്കാര് ഉമ്മന് ചാണ്ടിയെ വേട്ടയാടുകയായിരുന്നു എന്നു ചാണ്ടി കുറ്റപ്പെടുത്തി.
പ്രതികളോട് പോലും രാഷ്ട്രീയപരമായ ശത്രുത മാത്രമേ യുഡിഎഫിന് ഉള്ളൂവെന്നും, വ്യക്തിപരമായി ആരെയും വേട്ടയാടുന്ന സംസ്കാരം കോണ്ഗ്രസിനില്ലെന്നും ചാണ്ടി ഉമ്മന് പറഞ്ഞു.
എന്റെ അടുത്ത് ഒരാള് എന്താണു യുഡിഎഫും എല്ഡിഎഫും തമ്മിലുള്ള വ്യത്യാസം എന്നു ചോദിച്ചു. ഞാന് കൊടുത്ത മറുപടിയാണു ‘മനുഷ്യത്വം’.
മനുഷ്യത്വമുള്ള ഒരു സമീപനമാണു യുഡിഎഫിന് എന്നും. അതുകൊണ്ടായിരിക്കാം ഇങ്ങനെ ഒരു വീക്ഷണത്തില് സര്ക്കാര് ഇതിനെ കാണുന്നത്.
പാര്ട്ടിയില് ഇരുന്നു പറയുന്ന പോലെ അല്ല ഗവണ്മെന്റില് പ്രവര്ത്തിക്കുക. രണ്ടും എളുപ്പമല്ല, മാത്രവുമല്ല ഇവിടെ നമുക്ക് ഒരു വൈര്യ ബുദ്ധിയില്ല.
എന്റെ പിതാവിന്റെ കാലത്ത് അദ്ദേഹത്തെ കള്ളക്കസില് പലതവണ കുടുക്കാന് ശ്രമിച്ചു. പാം ഓയില് പ്രൊജക്റ്റില് ആണെങ്കിലും, സോളാര് ഇഷ്യൂവില് ആണെങ്കിലും, എത്രയധികം അദ്ദേഹം വേട്ടയാടപ്പെട്ടു എന്നു ഞങ്ങള്ക്കെല്ലാവര്ക്കും അറിയാം.
മനുഷ്യത്വപരമായി ആരാണെങ്കിലും ഇപ്പോള് ഏറ്റവും വലിയ ശത്രു ആണെങ്കില് പോലും നമുക്ക് അദ്ദേഹത്തോട് രാഷ്ട്രീയമായിട്ടുള്ള ശത്രുതയേ ഉള്ളൂ. അല്ലാതെ വ്യക്തിപരമായില്ല. അപ്പോള് ആ ഒരു ആംഗിളില് ആയിരിക്കാം ഇപ്പോള് സര്ക്കാര് പ്രവര്ത്തിക്കുന്നത്.
എന്റെ പിതാവിനു കഴിഞ്ഞ സര്ക്കാരിന്റെ ഭാഗത്തുനിന്നു നീതി നിഷേധം ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ജനങ്ങള് വിഡി സതീശനെ ജയിപ്പിച്ച് ആ നീതി നിഷേധത്തിനു മറുപടി കൊടുത്തിട്ടുണ്ട്. അപ്പോള് സര്ക്കാര് അത് മനസിലാക്കി അനുസരിച്ചു ചെയ്തോട്ടെ എന്നും ചാണ്ടി പറഞ്ഞു.
ഇന്നലെ നടന്ന പാര്ലമെന്ററി പാര്ട്ടി മീറ്റിങ്ങില് ഞാന് പങ്കെടുത്തിരുന്നില്ല. അപ്പോള് മാത്യു അവിടെ പറഞ്ഞ ഒപ്പീനിയന്, അത് എന്താണെന്ന് അറിയില്ല. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ കൊടുത്ത മറുപടിയും എനിക്കറിയില്ല.
അപ്പോള് അവരുടെ കോര്ണറില് നിന്നു വീക്ഷിക്കുമ്പോള് ഫാക്ട്സ് കണ്ടേക്കാം. അതുകൊണ്ട് ഞാന് അതിനെപ്പറ്റി കമന്റ് ചെയ്യുന്നില്ലെന്നും ചാണ്ടി പറഞ്ഞു.






